ജീവിതത്തിലെ പകരം വക്കാൻ ഇല്ലാത്ത സന്തോഷം.. നിന്നെ വളരെ അധികം മിസ്സ്‌ ചെയ്യുന്നു; മകൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് അർജുൻ അശോകൻ.!! Arjun Ashokan Daughter Birthday Malayalam

Arjun Ashokan Daughter Birthday Malayalam: യുവനടൻമാരിൽ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോക്. നായകനായും സ്വഭാവ നടനായും വില്ലനായും ചുരുങ്ങിയ കാലം കൊണ്ടു തന്നെ ആരാധകരുടെ പ്രീതി പിടിച്ചു പറ്റിയ നടനാണ് അർജുൻ. അര്‍ജുന്‍ അശോക് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുതിരിക്കുന്നത്. താരത്തിന്റെ മകൾ അൻവിക്ക് 2 വയസു തികഞ്ഞിരിക്കുകയാണ്. താരം മകള്‍ അന്‍വിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുള്ള വിഡിയോയാണ് ഇൻസ്റ്റാഗ്രാം

ആരാധകർ ഏറ്റെടുത്തത് ‘ജന്മദിനാശംസകള്‍ അന്‍വി പെണ്ണേ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചത്. മകളുടെ പിറന്നാളിൻ ഒപ്പം ഉണ്ടാകാൻ സാധിക്കാത്ത വിഷമവും താരം പങ്കുവെക്കുന്നുണ്ട്.ഞങ്ങള്‍ എപ്പോഴും നിനക്കായി ഉണ്ടാകും, എന്നാല്‍ ഇത്തവണ ഉണ്ടാവാന്‍ കഴിഞ്ഞില്ല. ഈ ദിവസങ്ങളൊന്നും നിനക്ക് ഓര്‍മ്മയുണ്ടാവില്ലായിരിക്കാം, പക്ഷേ ഇത് ഞങ്ങള്‍ക്ക് എല്ലായ്‌പ്പോഴും പ്രത്യേകമാണ്, അത് ഞങ്ങള്‍ ഒരിക്കലും മറക്കില്ല. ഒത്തിരി കെട്ടിപ്പിടുത്തവും ചുംബനങ്ങളുമായി ഉടന്‍ കാണാം എന്നും താരം വീഡിയോയുടെ ഒപ്പം കുറിക്കുന്നുണ്ട് .

ഡാഡി നിന്നെ ഒത്തിരി മിസ്സ്‌ ചെയുന്നു എന്നു പറഞുകൊണ്ടാണ് അർജുൻ കുറിപ്പ് അവസാനിക്കുന്നത്. അർജുന്റെ പോസ്റ്റിന്ന് താഴെ ഒരുപാട് ആരാധകരാണ് ആശംസകൾ അറിയിച്ചെത്തിയത്. മകളുടെ പിറന്നാൾ ആഘോഷ വീഡിയോ അർജുന്റെ ഭാര്യ നിഖിത ഇൻസ്റ്റാഗഗ്രാമിൽ ഷെയർ ചെയ്തിരുന്നു. 8 വർഷത്തെ പ്രണയത്തിനു ശേഷം 2018 ഡിസംബറിലാണ് അർജുൻ നിഖിതയെ വിവാഹം കഴിക്കുന്നത്. എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമാണ് നിഖിത.

സൗബിന്‍ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് ‘ബിടെക്ക്’, ‘വരത്തന്‍’,’മന്ദാരം, ഉണ്ട തുടങ്ങിയ അനേകം ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധാനം ചെയ്ത തട്ടാശ്ശേരി കൂട്ടമാണ് അര്‍ജുന്റേതായി അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്.

Rate this post

Comments are closed.