റേഷൻ അരി വച്ചു സോഫ്റ്റ്‌ ആയ ഈ വിഭവം ഇഷ്ടമില്ലാത്ത ആരും ഇല്ല 👌🏻😋😋 Ariyunda Recipe Malayalam

റേഷൻ അരി കൊണ്ട് സാധാരണ പലഹാരങ്ങൾ തയ്യാറാക്കാറുണ്ട്, പക്ഷേ റേഷൻ അരി കൊണ്ട് ഒരിക്കലും ഒരു മധുരം തയ്യാറാക്കിയത് വളരെ കുറവാണ്. ഉപയോഗിച്ചു വളരെ രുചികരമായ ഒരു ഐഡിയ തയ്യാറാക്കുന്നത് തയ്യാറാക്കാൻ വളരെ എളുപ്പവും ഹെൽത്തിയുമാണ് ഇത്രയും ഹെൽത്തി ആയിട്ടുള്ള ഒരു ലഡ്ഡു ഇത്രകാലം തയ്യാറാക്കി നോക്കിയില്ലല്ലോ എന്ന് തോന്നിപ്പോകും.

അതിനായിട്ട് റേഷൻ അരി കുറച്ചു നേരം വെള്ളത്തിൽ കുതിരാൻ വയ്ക്കുക. നന്നായി കുതിർത്തതിനു ശേഷം മാത്രമാണ് ഇതിലെ ബാക്കി കാര്യങ്ങൾക്ക് ചേർക്കേണ്ടത് ആദ്യം കുതിർക്കാൻ ഇട്ടതിനു ശേഷം. കുതിർന്നുകഴിഞ്ഞ് വെള്ളമെല്ലാം കളഞ്ഞു ശേഷം ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ചേർത്ത് നന്നായിട്ട് വറുത്തെടുക്കുക.. നല്ല രീതിയിൽ വറുത്ത് കിട്ടണം പെട്ടെന്ന് പൊടിച്ചെടുക്കാൻ പറ്റുന്ന രീതിയിൽ വേണം വറുത്തെടുക്കേണ്ടത്,

വറുത്ത് കഴിഞ്ഞാൽ പിന്നെ ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാം, ശേഷം തേങ്ങ നന്നായിട്ട് വറുത്തെടുക്കണം..അതിനുശേഷം തേങ്ങയും മാറ്റിവയ്ക്കുക, ചീനച്ചട്ടിയിൽ ഇനി ചേർക്കേണ്ട ശർക്കരയാണ്, കുറച്ചു വെള്ളമൊഴിച്ച് ശർക്കര നന്നായിട്ട് പാനി ആക്കി എടുക്കുക.അതിനുശേഷം വറുത്തെടുത്തിട്ടുള്ള അരി നന്നായിട്ട് പൊടിച്ചെടുക്കുക, പൊടിച്ചെടുത്ത് അതിനൊപ്പം തന്നെ തേങ്ങയും ഒന്ന് ചതച്ചെടുക്കുക…ശേഷം ഈ പൊടിയും തേങ്ങയും ശർക്കരപ്പാനിയിലേക്ക് ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക.

ഏലക്ക പൊടിയും കൂടി ചേർത്തു കൊടുക്കാവുന്നതാണ് അതിനുശേഷം നന്നായിട്ട് കുഴച്ചെടുക്കുക പ്രത്യേകം ശ്രദ്ധിക്കുക പാനി പൊടിയിലേക്ക് ഒഴിച്ച് വേണം കുഴച്ചെടുക്കേണ്ടത്.ലഡുവിന്റെ പാകത്തിന് കൈകൊണ്ട് ഉരുട്ടിയെടുക്കാൻ പറ്റുന്ന രീതിയിൽ വേണം കുഴക്കേണ്ടത് പാകത്തിന് കുഴച്ചെടുത്തു കഴിഞ്ഞാൽ ചെറിയ ചെറിയ ഉരുളകളാക്കി എടുക്കുക ഉരുളകളാക്കി എടുത്തു കഴിഞ്ഞാൽ കഴിക്കാവുന്നതാണ് വളരെ രുചികരവും ഹെൽത്തിയുമാണ് ഈ ഒരു ലഡു.തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും തീർച്ചയായും ഉപകാരപ്പെടുകയും ചെയ്യും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Mia kitchen

Comments are closed.