ഇത് ചരിത്ര നിമിഷം!! മെസ്സിയിലുള്ള വിശ്വാസം നഷ്ടമായില്ല; ഞങ്ങൾ പ്രതീക്ഷിച്ചത് ഒരു കുഞ്ഞ് മെസ്സിയെ ആണെങ്കിലും ഞങ്ങൾക്ക് ദൈവം തന്നത് ഒരു മേഴ്സിയെയാണ്….| Argentina Fan Girl Maternity Photoshoot Goes Viral Malayalam

Argentina Fan Girl Maternity Photoshoot Goes Viral Malayalam: ഖത്തറിൽ ലോകകപ്പ് ഫുട്ബോളിന് കൊടി കയറിയപ്പോൾ അതിൻറെ ആവേശം ഒട്ടും ചോരാതെ തന്നെ കേരളത്തിലും അലയടികൾ ഉയർന്നിരുന്നു. പലതരത്തിലുള്ള ആരാധകരെ കണ്ടിട്ടുണ്ടെങ്കിലും നിറവയറിൽ മെസ്സിയുടെ അതേ നമ്പറിലുള്ള ജേഴ്സി അണിഞ്ഞ് ഫോട്ടോഷൂട്ട് നടത്തിയ പെൺകുട്ടി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് അപൂർവ്വ കാഴ്ചകളിൽ ഒന്ന് തന്നെയായിരുന്നു. മലപ്പുറം സ്വദേശികളും ദമ്പതികളും ആയ സോഫിയയും രഞ്ജിത്ത് ലാലും ഇന്ന് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത് മെസ്സിയോടുള്ള കടുത്ത ആരാധന മൂലം നടത്തിയ ഫോട്ടോഷൂട്ടിന്റെ പേരിലാണ്.

ഫുട്ബോളിനോട് ഉള്ള അടങ്ങാത്ത പ്രണയവുമായി ലയണൽ മെസ്സിയെ നെഞ്ചേറ്റി നടക്കുന്ന സോഫിയയ്ക്ക് പ്രസവത്തിനു മുൻപ് രഞ്ജിത്ത് നൽകിയത് ആരെയും അത്ഭുതപ്പെടുത്തുന്ന സർപ്രൈസുകളിൽ ഒന്നുതന്നെയായിരുന്നു. പ്രസവ തീയതിക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മെസ്സിയുടെ ജേഴ്സി അണിഞ്ഞ് മെറ്റെണിറ്റി ഫോട്ടോഷൂട്ട് നടത്തി ഫുട്ബോളിനോടും മെസ്സിയോടുള്ള തൻറെ ആരാധന ഒന്നുകൂടി ഉറപ്പിക്കുകയായിരുന്നു സോഫിയ ചെയ്തത്.

നിറവയറിൽ മെസ്സിയുടെ ജേഴ്സി അണിഞ്ഞ് ഫുട്ബോളും കഴിയിലേന്തി ചിരിയോടെ നിൽക്കുന്ന സോഫിയയുടെ ചിത്രം നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. മെസ്സിയോടുള്ള ഭാര്യയുടെ ഇഷ്ടം എന്നും ഓർത്തുവയ്ക്കുന്ന തരത്തിൽ ഉള്ള കലക്കൻ ക്ലിക്ക് ആയി പുറത്തെത്തിയപ്പോൾ, ഇന്ന് ഫുട്ബോളിന് പകരം പ്രിയതമയുടെ കൈയിലെ കുഞ്ഞു സമ്മാനത്തെ നോക്കി ചിരിക്കുകയാണ് രഞ്ജിത്ത്. സോഫിയുടെ വാക്കുകൾ ഇങ്ങനെ: അന്ന് ആ മെറ്റെണിറ്റി ഷൂട്ട് നടക്കുമ്പോൾ ഞങ്ങൾ പ്രതീക്ഷിച്ചത്

ഒരു കുഞ്ഞ് മെസ്സിയെ ആണെങ്കിലും ഞങ്ങൾക്ക് ദൈവം തന്നത് ഒരു മേഴ്സിയെയാണ്. മെസ്സി ആയാലും മേഴ്സി ആയാലും ഇവൾ ഞങ്ങളുടെ ലക്കി ചാം തന്നെയാണ്. ഫൈനലിൽ അർജൻറീന എത്തിയപ്പോൾ തന്നെ ഞാനും സോഫിയയും ആവേശത്തിലായി. കുഞ്ഞിന് വേണ്ടി പത്താം നമ്പർ ജേഴ്‌സി പറഞ്ഞു ചെയ്യിപ്പിച്ചു. അത് ധരിച്ചാണ് അമ്മയോടൊപ്പം മകളും ഫൈനലിനു ഒരുങ്ങിയത്. ഇന്ന് ലോകകപ്പ് ഫുട്ബോളിന്റെ കിരീടം മെസ്സിയുടെ കൈകളിൽ എത്തുമ്പോൾ ഞങ്ങൾക്ക് കൂട്ടായി അത് കാണുവാൻ ഞങ്ങളുടെ കുഞ്ഞ് ഇമയും ഉണ്ട് എന്ന് രഞ്ജിത്ത് പറയുന്നു.

Rate this post

Comments are closed.