അമ്മയെ പോലെ മകളും സുന്ദരി തന്നെ; പതിനൊന്നിന്റെ നിറവിൽ ആരാധ്യ.. പിറന്നാൾ ആഘോഷം ഗംഭീരമാക്കി ഐശ്വര്യ റായ്.!! Aradhya Bachchan Birthday Celebration Malayalam
Aradhya Bachchan Birthday Celebration Malayalam: ഐശ്വര്യ റായ് അഭിഷേക്ബച്ചൻ താര ദമ്പത്തികളുടെ മകളാണ് ആരാധ്യ. ആരാധ്യയുടെ 11 പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ഇരുവരും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത പാർട്ടിയിൽ താരങ്ങളായ ജെനിലിയ ഡി സൂസ, സൊനാലി ബെൻഡ്ര എന്നിവരും എത്തിയിരുന്നു. പിറന്നാൾ ആഘോഷത്തിൻെറ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.വെളള ഉടുപ്പണിഞ്ഞ് സുന്ദരിയാണ് ആരാധ്യ പിറന്നാൾ ദിനത്തിനെത്തിയത്.
പൂക്കളും പന്തുകളും കൊണ്ട് അലങ്കരിച്ച കേക്കിൽ ‘ആരാധ്യാസ് എക്സൈറ്റിങ്ങ് 11’ എന്നു കുറിച്ചിട്ടുണ്ട്. ഐശ്വര്യയും അഭിഷേകും മകളുടെ പിറന്നാൾ ദിനത്തിലെ ചിത്രങ്ങളും കുറിപ്പും സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. അനവധി താരങ്ങളും ആരാധ്യക്ക് പിറന്നാൾ ആശംസകൾ അറിയിച്ചു വന്നിരുന്നു. 2007 ൽ വിവാഹിതരായ ഐശ്വര്യക്കും അഭിഷേക് ബച്ചനും 2011 ലാണ് ആരാധ്യ ജനിക്കുന്നത്.ആരാധ്യ ജനിച്ചതു മുതൽ അവളുടെ ഓരോ വളർച്ചയും

ആരാധകർ ഏറെ ആകാംഷാപൂർവ്വം കാത്തിരിക്കുകയാണ്. അമ്മയെപ്പോലെ തന്നെ കുഞ്ഞ് ആരാധ്യ എവിടെപ്പോയാലും ആരാധകർ ഏറ്റെടുക്കാറുണ്ട്. ആരാധ്യയുടെ ജനനത്തിനു ശേഷം ഐശ്വര്യയുടെ ജീവിതം പൂർണമായും മകൾക്ക് ചുറ്റുമാണ്. സിനിമാ അഭിനയത്തിനും കരിയറിനും പോലും പലപ്പോഴും താരം രണ്ടാം സ്ഥാനം മാത്രമാണ് കൊടുക്കുന്നത്. പരസ്യ ചിത്രങ്ങളുടെ ഷൂട്ടിങുകൾക്കും ബ്രാന്‍ഡ് എന്‍ഡോര്‍സ്മെന്റ് ചടങ്ങുകൾക്കുമൊക്കെ മകളുമായാണ്
ഐശ്വര്യ പ്രത്യക്ഷപെടാറ്. തന്റെ സ്റ്റാർഡമോ തിരക്കുകളോ മകൾ ആരാധ്യയെ ഒട്ടും ബാധിക്കാതിരിക്കാൻ ഏറെ ശ്രദ്ധ ചെലുത്തുന്ന വ്യക്തിയാണ് ഐശ്വര്യ. സെലബ്രിറ്റി മദർ എന്ന രീതിയിൽ എപ്പോഴും മാധ്യമശ്രദ്ധ നേടുന്ന താരം കൂടിയാണ് ഐശ്വര്യറായ്. തന്റെ ജീവിതത്തിലെ എല്ലാമെല്ലാമാണ് മകള്‍ ആരാധ്യ എന്ന് പല വേദികളിലും ഐശ്വര്യ റായ് പറഞ്ഞിട്ടുണ്ട്. ഈ അമ്മയും മകളും തമ്മിലുള്ള ബന്ധം പലപ്പോഴും വലിയ മാധ്യമ ശ്രദ്ധ നേടാറുണ്ട്.
Some more PRICELESS MOMENTS ✨ from Aaru’s 11th birthday last night!🎊❤️ That kiss Abhi gave to Aish n Aaru seriously melt my heart🥺@juniorbachchan you’re the BEST 💗#AaradhyaBachchan #AishwaryaRaiBachchan #AbhishekBachchan pic.twitter.com/haNAHVP2IX
— Aaradhya Rai Bachchan Official ARB (@WeLoveAaradhyaB) November 20, 2022
Comments are closed.