ഓർമ്മകൾ ഉണർത്തും അരച്ച് കലക്കി 👌🏻😋മാത്രം മതി ഊണ് കഴിക്കാൻ.!! Arachu kalakki Recipe Malayalam
Arachu kalakki recipe malayalam.!!! പച്ചക്കറിയും വേണ്ട മറ്റു മാംസങ്ങൾ ഒന്നും ഇല്ലാതെ തന്നെ ഒരു കറി തയ്യാറാക്കാം, നല്ല കുറുകിയ കറി തയ്യാറാക്കാൻ നല്ല സ്വാദ് തന്നെ ഇത് തയ്യാറാക്കി എടുക്കുക ചെയ്യാം വറുത്തു ചേർക്കുന്നതിന്റെ സ്വാദ്കൂടുതൽ അറിയുന്നത് ആണ് ഈ കറിയുടെ പ്രേത്യേകത.തേങ്ങയുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണിത്. വീട്ടിൽ പച്ചക്കറി ഒന്നുമില്ലെങ്കിൽ
ഇത് തയ്യാറാക്കി എടുക്കാം ഒരു പഴയകാല വിഭവമാണത്..ആവശ്യമുള്ള സാധനങ്ങൾതേങ്ങ – 1/മുറി ചിരകിയത് സവാള -1 എണ്ണം ഉപ്പ് -1 സ്പൂൺ പുളി – 1 നെല്ലിക്ക വലിപ്പം ഇഞ്ചി – 1 സ്പൂൺ മഞ്ഞൾ പൊടി -1/2 സ്പൂൺ വെള്ളം -1 ഗ്ലാസ് കറി വേപ്പില -2 തണ്ട് മുളക് പൊടി -1 സ്പൂൺ എണ്ണ -2 സ്പൂൺ തേങ്ങ വറുക്കാൻ -2 സ്പൂൺ കടുക് -1 സ്പൂൺ ചുവന്ന മുളക് -3 എണ്ണം കറി വേപ്പില -1 തണ്ട് ചെറിയ ഉള്ളി -4 എണ്ണം തയ്യാറാക്കുന്ന വിധം മിക്സിയുടെ ജാറിലേക്ക് തേങ്ങ സവാള മഞ്ഞൾപ്പൊടി,

ഇഞ്ചി കറിവേപ്പില മുളകുപൊടി എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായിട്ട് അരച്ചെടുക്കുക.അതിനുശേഷം മറ്റൊരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് കടുക് ചേർത്ത് പൊട്ടിച്ച് അതിലേക്ക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുത്ത് 2 സ്പൂൺ തേങ്ങയും ചേർത്ത് നന്നായിട്ട് വറുത്തെടുക്കുക വറുത്ത
കൂട്ടിലേക്ക് അരച്ചു വെച്ചിട്ടുള്ള മിക്സും കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ഒഴിച്ച് നന്നായിട്ട് ഒന്ന് ചൂടാക്കിയെടുക്കുക അധികം തിളച്ചു പോകേണ്ട ആവശ്യമില്ല ഒന്ന് ചൂടായാൽ മാത്രം മതിയാകും വളരെ രുചികരമായ ചെറിയൊരു പുളി രസമുള്ള അരച്ചു കലക്കി ചോറിനൊപ്പം വളരെ നല്ല രുചിയാണ്..തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കല്ലേ.video credits :Rajas Kingdom
Comments are closed.