വിവാഹം കഴിഞ്ഞ് ഒരു വർഷം ആകാൻ പോകുന്നു; വിവാഹ ജീവിതത്തിലെയും, ഇഷ്ടാനിഷ്ടങ്ങളുടെയും തുറന്നു പറച്ചിലുമായി അപ്സരയും,ആൽബി ഫ്രാൻസിസും.!! Apsara And Alby Challenging Video Goes Viral Malayalam

കുടുംബ പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ നടിയാണ് അപ്സര രത്നാകരൻ. സാന്ത്വനം, പൗർണമിത്തിങ്കൾ, തുടങ്ങിയ സീരിയലുകളിലൂടെയും നിരവധി ടെലിവിഷൻ പരിപാടികളിലൂടെയുമാണ് താരം പ്രേക്ഷകശ്രദ്ധ നേടിയത്. സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെ പ്രേക്ഷകരും വളരെയധികം ഇഷ്ടപ്പെടുന്നു. താരത്തിന് ഏറ്റവും അധികം പ്രേക്ഷകപ്രശംസ നേടി കൊടുത്ത നെഗറ്റീവ് കഥാപാത്രമാണ് ജയന്തി. അപ്സരയെ പോലെ തന്നെ ഭർത്താവ് ആൽബിയും പ്രേക്ഷകർക്ക് സുപരിചിതനാണ്. ഇരുവരുടെയും വിവാഹശേഷം തങ്ങളുടെ വിശേഷങ്ങൾ ആരാധകരോട് തുറന്നു പറയാറുണ്ട്.

ഇരുവരുടെയും വിവാഹം കഴിഞ്ഞ് ഒരു വർഷമാവാൻ പോവുകയാണ്. കഴിഞ്ഞവർഷം നവംബർ അവസാനത്തോടെ ആയിരുന്നു ഇരുവരുടെയും വിവാഹം.ഇപ്പോഴിതാ ഇതിനോട് അനുബന്ധിച്ച് ഇരുവരും പുതിയ ഒരു യൂട്യൂബ് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. ചില സത്യങ്ങൾ തുറന്നു പറയട്ടെ. നെവർ ഐ ഹാവ്,എവർ വീഡിയോയാണ് ഷെയർ ചെയ്തിരിക്കുന്നത്. വളരെ രസകരമായി കാണികളെ ബോറടിപ്പിക്കാത്ത രീതിയിലാണ് ഇരുവരും ഈ ഗെയിം മുന്നോട്ടു കൊണ്ടു പോകുന്നത്. ഓരോ ചോദ്യങ്ങളുടെ ഉത്തരവും വളരെ രസകരമായിയാണ് ഇരുവരും പറയുന്നത്.

പരസ്പരം പങ്കുവെക്കാത്ത രഹസ്യങ്ങൾ ഉണ്ടോ എന്ന് ചോദ്യത്തിൽ നിന്നാണ് ഗെയിം തുടങ്ങുന്നത്.നിരവധി രഹസ്യങ്ങൾ ഉണ്ടെന്നും അവ കല്യാണത്തിന് മുൻപ് നടന്നതാണെന്നും കല്യാണശേഷം അങ്ങനെയൊന്നും ഇല്ല എന്നുമാണ് ഇരുവരും മറുപടി നൽകുന്നത്.ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദ്യത്തിന് എന്താണ് ഡേറ്റിംഗ് ആപ്പ് എന്നാണ് അപ്സര ചോദിച്ചത്. പിന്നീടുള്ള ചോദ്യം തേപ്പ് കിട്ടിയിട്ടുണ്ടോ എന്നാണ്. ഇതിന് രണ്ടുപേരുടെയും മറുപടി ഇല്ല എന്ന് തന്നെയായിരുന്നു.പ്രണയലേഖനം എഴുതിയിട്ടുണ്ടോ എന്ന് ചോദ്യത്തിന് ഒരിക്കലും ഇല്ല എന്നായിരുന്നു

അപ്സര ഉത്തരം പറഞ്ഞത്.അതേസമയം ആൽബിക്ക് അതിനെക്കുറിച്ച് ഒരു കഥ തന്നെയുണ്ടായിരുന്നു പറയാൻ. കോപ്പിയടിച്ചിട്ടുണ്ട് എന്ന് ചോദ്യത്തിന് ഉണ്ട് എന്നാണ് അപ്സര മറുപടി പറഞ്ഞത്.എന്നാൽ മറ്റെന്തെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ എന്ന് ചോദ്യത്തിനുള്ള അപ്സരയുടെ മറുപടി വളരെ രസകരമായിരുന്നു.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു അമ്പലത്തിൽ നിന്നും ചെരിപ്പും മോഷ്ടിക്കാൻ വളരെയധികം പ്രേരണ തനിക്ക് ഉണ്ടായിരുന്നു എന്നും താരം പറയുന്നു.

Comments are closed.