“അപ്പൻ” വിജയാഘോഷ വേദിയിൽ സ്റ്റാർ ആയി സണ്ണി വെയ്ൻ; ചിത്രങ്ങൾ പങ്കുവച്ച് താരം.!! Appan Movie Success Celebration Malayalam

Appan Movie Success Celebration Malayalam: ഈ വർഷം ഒക്ടോബർ അവസാനവാരം ഒ. ടി. ടി റിലീസിലെത്തിയ മലയാള ചിത്രമാണ് ‘അപ്പൻ’. സണ്ണി വെയ്ൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. അച്ഛൻ-മകൻ ബന്ധത്തിന്റെ കഥപറയുന്ന ചിത്രത്തിന്റെ സംവിധാനം മജു കെ. ബി നിർവഹിച്ചിരിക്കുന്നു. തിരക്കഥയിലും ആർ. ജയകുമാറിന്റെ കൂടെ മജു പങ്കുചേരുന്നുണ്ട്. അച്ഛനായി അലെൻസിയറും മകനായി സണ്ണിവെയിനും അവതരിപ്പിച്ചപ്പോൾ, നടിമാരായ അനന്യയും ഗ്രേസ് ആന്റണിയും മറ്റു പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ അഭിനയിക്കുന്നു. പത്തുവർഷങ്ങൾക്കു മുന്നേ ‘സെക്കന്റ് ഷോ’ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെയാണ്

സണ്ണി വെയ്ൻ മലയാള സിനിമയിലേക്ക് ചുവടുവെക്കുന്നത്. ഒരുകൂട്ടം യുവാക്കൾ ചേർന്നൊരുക്കിയ ആ സിനിമ രണ്ടുപേരുടെയും ഒരുമിച്ചുള്ള പ്രൊഫഷണൽ സിനിമ കരിയറിന്റെ തുടക്കമായിരുന്നു. തുടർന്ന് ഒട്ടനവധി മികച്ച കഥാപത്രങ്ങളെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ‘ആടി’ലെ ‘സാത്താൻ സേവിയറും’ ‘കൊച്ചുണ്ണി’യിലെ ‘കേശവനും’ എല്ലാം മലയാളികൾ ഒരിക്കലും മറക്കാത്ത അഭിനയ പ്രകടനങ്ങളാണ്. ‘അപ്പനിലെ’ കഥാപാത്രം കരിയർ ബെസ്റ്റ് പെർഫോമെൻസ് ആണെന്നാണ് ആരാധകർ പറയുന്നത്. പ്രേക്ഷകരുടെ മികച്ച പ്രതികരണത്തിൽ ഏറെ സന്തോഷത്തിലാണ് സിനിമയുടെ അണിയറ പ്രവർത്തകർ.

സിനിമയുടെ വിജയത്തിന്റെ ഭാഗമായി അവർ നടത്തിയ ആഘോഷവേദിയുടെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് സണ്ണി വെയ്ൻ. ഒമ്പതോളം ചിത്രങ്ങളാണ് തന്റെ ഇൻസ്റ്റഗ്രാം അകൗണ്ടിലൂടെ നടൻ പങ്കുവെച്ചിരിക്കുന്നത്. നടീ നടന്മാരും അണിയറപ്രവർത്തകരും കൂടെ, അവരോടൊപ്പം ബിഗ്സ്‌ക്രീനിൽ അഭിനയിച്ച നായയും ആഘോഷപരിപാടികളുടെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്.” ‘അപ്പന്റെ’ അണിയറപ്രവർത്തകരുടെ കൂടെ ചിത്രത്തിന്റെ വിജയവേളയിൽ വളരെ സുന്ദരമായ, ഗൃഹാതുരത്വം നിറഞ്ഞ ഒത്തുകൂടൽ ഞങ്ങൾക്ക് സാധിച്ചു.

‘അപ്പൻ’ എന്ന ചിത്രം സിനിമപ്രേമികളും നിരൂപകരും ഹൃദയം കൊണ്ട് സ്വീകരിച്ചു എന്നുള്ളതിൽ ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും സർവേശ്വരനും നന്ദി” എന്ന വാചകങ്ങളോടുകൂടെയാണ് സണ്ണി വെയ്ൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ വിജയത്തിൽ ആശംസകളറിയിച്ച് നിരവധി ആരാധകരാണ് കമ്മെന്റുമായി ആഘോഷചിത്രങ്ങളുടെ താഴെ വന്നിരിക്കുന്നത്. ഇനിയും മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കട്ടെ എന്ന് ആരാധകരുടെ സ്നേഹം നിറഞ്ഞ ആശംസകൾ സണ്ണി വെയ്നിനും പ്രേക്ഷകരുടെ പ്രതികരണമായി ലഭിച്ചിട്ടുണ്ട്.

Rate this post

Comments are closed.