അപ്പം മാവ് ഇതുപോലെ വെയിലത്തു വെച്ചാൽ കാണു മാജിക് 😲👌 ഇത്രനാളും അറിയാതെ പോയല്ലോ ഈശ്വരാ കഷ്ടമായിപ്പോയി.!!

വീട്ടമ്മമാർക്ക് ഒരുപാട് ഉപകാരപ്രദമായ ധാരാളം ടിപ്പുകൾ ഉണ്ട്. നമ്മുടെ പഴമക്കാർ ചെയ്തു മറ്റുള്ളവരിലേക്ക് പകർന്നു തന്നിട്ടുള്ള പല തരത്തിലുള്ള അറിവുകൾ. ഇവയെല്ലാം തന്നെ നമ്മുടെ അടുക്കളജോലികൾ എളുപ്പത്തിലാക്കുവാൻ സഹായിക്കാറുണ്ട്. അത്തരത്തിൽ അടുക്കള ജോലികൾ ചെയ്യുന്ന എല്ലാവര്ക്കും ഉപകാരപ്രദമായ കുറച്ചു ടിപ്പുകളും പൊടിനമ്പറുകളുമെല്ലാം നമുക്കിവിടെ പരിചയപ്പെടാം.

അപ്പം മാവ് വെയിലത്തുവെച്ചാലുള്ള ഗുണത്തെ കുറിച്ച് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വെറും രണ്ടു മണിക്കൂറിൽ യീസ്റ്റ് ചേർക്കാതെ അപ്പം തയ്യാറാക്കുന്ന ഒരു കിടിലൻ സൂത്രം ആണിത്. ഇതിനായി മൂന്നര ഗ്ലാസ് പച്ചരി നല്ലതുപോലെ കഴുകി കുതിർത്താൻ വെക്കുക. കുതിർത്തെടുത്ത പച്ചരിയിൽ നിന്നും ഏഴോ എട്ടോ സ്പൂൺ എടുത്ത് മിക്സിയുടെ ജാറിൽ ഇട്ടു കുറുക്കിയെടുക്കണം. നല്ലതുപോലെ കട്ടിയാക്കിയെടുക്കുക. അതിനുശേഷം തണുപ്പിക്കണം.

തണുത്തശേഷം ഇത് മിക്സിയിൽ അരച്ചെടുക്കണം. കൂടെ പച്ചരിയും ഒന്നര ഗ്ലാസ് തേങ്ങാപ്പീരയും ഒരു പിടി ചോറും കൂടി അരച്ചെടുക്കുക. തേങ്ങാവെള്ളം ചേർത്ത് അരക്കുകയാണെങ്കിൽ മാവ് പെട്ടെന്ന് പുളിച്ചുപൊന്തിവരാൻ സഹായിക്കും. അരക്കുമ്പോൾ ഉപ്പ് കൂടി ചേർക്കുവാൻ ശ്രദ്ധിക്കുക. ഈ ഒരു മാവിൽ യീസ്റ്റ് ചേർക്കുകയോ കൂടുതൽ സമയം റെസ്റ്റ് ചെയ്യുവാൻ വെക്കുകയോ ചെയ്യുന്നില്ല. രണ്ടു മണിക്കൂർ കൊണ്ട് നമുക്ക് അപ്പം തയ്യാറാക്കാം.

മാവ് അരച്ചശേഷം പാത്രം ഒരു മൂടി ഉപയോഗിച്ച് അടച്ചുവെച്ച് വെയിലത്തു രണ്ടു മണിക്കൂർ വെക്കുക. അതിനുശേഷം നോക്കിയാൽ മാവ് നല്ലതുപോലെ പൊന്തിവരും. മാവ് ചെറുതായൊന്നു ഇളക്കി അപ്പം തയ്യാറാക്കാവുന്നതാണ്. തേങ്ങാവെള്ളം രാവിലെ എടുത്തു വൈകീട്ട് ഈ മാവിലേക്ക് ചേർക്കുക. നല്ലതുപോലെ പുളിച്ച തേങ്ങാവെള്ളം ആണെങ്കിൽ മാവ് വേഗത്തിൽ പൊന്തിവരും. തീർച്ചയായും ട്രൈ ചെയ്തു നോക്കൂ.. Video Credit : Grandmother Tips

Comments are closed.