ഈ എളുപ്പവഴി ഇത്രകാലം അറിഞ്ഞില്ല ഇങ്ങനെ നിങ്ങൾ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ.!! Appam Recipe Malayalam
Appam recipe malayalam.!!! ഇതുപോലെ നിങ്ങൾ തയ്യാറാക്കി കഴിച്ചിട്ടുണ്ടോ വളരെ രുചികരമായ പഞ്ഞി പോലുള്ള അപ്പം തയ്യാറാക്കാനായിട്ട് അരി കുതിർക്കുകയോ ഒന്നും ആവശ്യമില്ല, അരിപ്പൊടി കൊണ്ട് വളരെ രുചികരമായ അപ്പം തയ്യാറാക്കാം അരിപ്പൊടി ആദ്യം കുറച്ച് വെള്ളമൊഴിച്ച് നന്നായിട്ട് ഒന്ന് കലക്കിയെടുക്കുക. ഒട്ടും തരി ഇല്ലാതെ അരക്കാം.
കലക്കിയ മാവിൽ നിന്നും കുറച്ചെടുത്തു ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ച് കട്ടയാക്കി കപ്പി കാച്ചി എടുക്കുക, അതിനുശേഷം ഇതിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി അതിലേക്ക് അരിപ്പൊടി കലക്കിയത് ചേർത്ത് ആവശ്യത്തിന് ചോറും ചേർത്ത്, കുറച്ചു തേങ്ങയും ചേർത്ത്, ഈസ്റ്റും, പഞ്ചസാരയും, ഉപ്പും ചേർത്ത്, നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കുക അരച്ചതിനു ശേഷം…

ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്തിട്ട് ഇത് കുക്കറിനകത്ത് ചൂടുവെള്ളം ഒഴിച്ച് ആ കുക്കറിന്റെ ഉള്ളിലേക്ക് ഇറക്കിവെച്ച് കുക്കർ അടച്ചു വയ്ക്കുക. 20 -30 മിനിറ്റ് കൂടി പോയാൽ അരമണിക്കൂർ കഴിഞ്ഞത് തുറന്നു നോക്കുമ്പോൾ മാവ് നന്നായിട്ട് പുളിച്ചിട്ടുണ്ട്.അരമണിക്കൂറിൽ അപ്പത്തിന്റെ മാവ് റെഡിയാകും റെഡിയായി കഴിഞ്ഞാൽ പിന്നെ ഇത് നന്നായിട്ട് ഇളക്കി യോജിപ്പിച്ചെടുക്കുക ചൂടാകുമ്പോൾ അപ്പച്ചട്ടിയിൽ മാവൊഴിച്ച് അതിനെ നന്നായിട്ടൊന്ന് ചുറ്റിച്ച് അപ്പം തയ്യാറാക്കി എടുക്കാം.
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു അപ്പമാണിത് അധിക സമയത്തിന്റെ ആവശ്യമില്ല അര മണിക്കൂർ മുമ്പ് കലക്കിയാൽ മാത്രം മതിയാവും കഴിക്കാനായിട്ട് ഇനി ഒരു കുക്കർ മാത്രം മതി.തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits :Shrutys Vlogtube
Comments are closed.