തുടക്കം.!!വർക്ക്ഔട്ട് ചിത്രങ്ങളുമായി മാലയാളികളുടെ പ്രിയ താരം അനുശ്രീ Anusree Work Out Photos Goes Viral

വേറിട്ട  കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം നേടിയ നടിയാണ് അനുശ്രീ. നായികയായും സഹനടിയയും ഒക്കെ ഗൗരവമുള്ള പ്രമേയത്തിലും തമാശ രംഗങ്ങളിലും ഒരുപോലെ മികവ് തെളിയിച്ച താരത്തെ കുറിച്ച് താരജാഡകൾ ഒന്നുമില്ലാത്ത നടിയാണെന്നാണ് പൊതുവേ പറയാറ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകരുമായി എപ്പോഴും പങ്കുവയ്ക്കാറുണ്ട്.

ഇതിനകം തന്നെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള അനുശ്രീ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്. ഫിറ്റ്നസ്സിനു ഏറെ പ്രാധാന്യം നൽകുന്ന അനുശ്രീ പങ്കുവെച്ചിരിക്കുന്ന തന്റെ വർക്കൗട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളത്. തുടങ്ങുന്നതേയുള്ളൂ എന്ന് അടിക്കുറിപ്പിനൊപ്പം ടമ്പേൽ കൈ പിടിച്ചു നിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അനുശ്രീ തന്നെയാണ് ചിത്രങ്ങളെല്ലാം

ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായി അനുശ്രീ ഇടയ്ക്ക് തന്റെ വർക്ക് ഔട്ട് വിശേഷങ്ങൾ  ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം ക്ഷണ നേരം കൊണ്ട് ആരാധകർ ഏറ്റെടുകാറുമുണ്ട്. വ്യത്യസ്‍ത വേഷത്തിലും രൂപത്തിലും ഭാവത്തിലും ഫോട്ടോഷൂട്ട് നടത്താൻ ശ്രദ്ധിക്കാറുള്ള താരം കുടിയാണ് അനുശ്രീ. ഒരേ സമയം നാടൻ ലുക്കിലും മോഡേൺ ഔട്ട്ഫിറ്റിലും താരം തിളങ്ങാറുണ്ട്. രൂപഭാവങ്ങളിൽ തനി നാട്ടിൻപ്പുറത്തുകാരിയെ ഓർമിപ്പിക്കുന്ന നായികാ വേഷങ്ങളായിരുന്നു ആദ്യ കാലത്ത്  മലയാള

സിനിമയിൽ നിന്ന് അനുശ്രീയെ തേടി എത്തിയത്. എന്നാൽ അതിനൊപ്പം തന്നെ മോഡേൺ വേഷങ്ങളും കഥാപാത്രങ്ങളും തനിക്ക് ഇണങ്ങുമെന്ന് താരം തെളിയിച്ചു. റിയാലിറ്റി ഷോയിൽ നിന്ന് മലയാളത്തിൽ സജീവമായ താരമാണ് അനുശ്രീ. സംവിധായകൻ ലാൽ ജോസ് ഡയമണ്ട് നെക്‌ളേസ് എന്ന ചിത്രത്തിലൂടെയാണ് നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തിയത്. പിന്നീട് നിരവധി സിനിമകളിൽ അനുശ്രീ നായികയായെത്തിരുന്നു. അഭിനയത്തിനൊപ്പം യാത്രകളും ഏറെ ഇഷ്ടമുള്ള അനുശ്രീ സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രാ വിശേഷങ്ങളെല്ലാം പലപ്പോഴും പങ്കുവയ്ക്കാറുണ്ട്.

Comments are closed.