രാജകുമാരിയോ? സ്ലീവ് ലെസ് ബ്ലൗസിൽ ട്രഡീഷണൽ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട് അനുശ്രീ.!! Anusree latest viral photoshoot..

ശ്രദ്ധേയമായ നിരവധി വേഷങ്ങളാൽ മലയാള സിനിമാ ലോകത്ത്‌ ഇന്നും നിറഞ്ഞു നിൽക്കുന്ന അഭിനേത്രികളിൽ ഒരാളാണല്ലോ അനുശ്രീ. ലാൽ ജോസിന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ “ഡയമണ്ട് നെക്ലേസ്” എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്ത് എത്തിയ താരം പിന്നീട് മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായി മാറുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്. മാത്രമല്ല താരനിബിഡമായമലയാള സിനിമയിൽ നിന്നും പല യുവ നടിമാരും പോയെങ്കിലും

തന്റെതായ അഭിനയ ശൈലിയിലൂടെ ഇൻഡസ്ട്രിയിൽ ഉറച്ചു നിൽക്കുകയായിരുന്നു അനുശ്രീ. നാടൻ വേഷങ്ങൾക്ക് ഗ്ലാമറസ് വേഷങ്ങളെക്കാൾ ഒരുകാലത്ത്‌ പ്രാധാന്യം നൽകിയിരുന്ന അനുശ്രീ പിന്നീട് ഗ്ലാമറസ് വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് ചില ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തെളിയിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പലപ്പോഴുംതന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ താരം പങ്കുവയ്ക്കുകയും അവ ക്ഷണനേരം കൊണ്ട് ഏറെ ആരാധക

ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോഴിതാ കഴിഞ്ഞ ദിവസങ്ങളിൽ അനുശ്രീ പങ്കുവെച്ച തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. ലെമൺ ഗ്രീൻ നിറത്തിലുള്ള കാഞ്ചിപുരം സിൽക് സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നത്. മാത്രമല്ല കാഞ്ചിപുരം സാരി എന്നതിലുപരി പുത്തൻ ഫാഷൻ ട്രെൻഡ് ആയ
സ്ലീവ്‌ലെസ് ബ്ലൗസിലും ആഭരണങ്ങളും ചമയങ്ങളുമെല്ലാം അണിഞ്ഞു കൊണ്ട്

ഒരു രാജകുമാരിയെ പോലെയായിരുന്നു അനുശ്രീ ചിത്രത്തിൽ ഉള്ളത്. നേരത്തെ ചുവന്ന നിറത്തിലുള്ള കാഞ്ചിപുരം സാരിയിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറൽ ആയി മാറുകയും ചെയ്തിരുന്നു. തങ്ങളുടെ പ്രിയതാരത്തിന്റെ ഈയൊരു ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയതോടെ ആരാധകരെ പോലെ തന്നെ ആര്യ ബഡായി ഉൾപ്പെടെയുള്ള നിരവധി താരങ്ങളും ഈയൊരു ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.

Comments are closed.