ഡ്യുവേറ്റിനു നൃത്തം ചെയ്യാൻ പങ്കാളി വേണമെന്ന് നിർബന്ധം ഇല്ലല്ലോ.!! ഏറ്റവും പുതിയ വീഡിയോയിൽ ആരാധകരെ ഞെട്ടിച്ച് അനുശ്രീ.!! Anusree Latest Reel

ഡയമണ്ട് നെക്ലൈസ്, ചന്ദ്രേട്ടൻ എവിടെയാ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ധാരാളം ആരാധകരെ നിമിഷനേരം കൊണ്ട് സമ്പാദിച്ച താരമാണ് അനുശ്രീ. വളരെ പെട്ടെന്ന് തന്നെ മലയാള സിനിമ ലോകത്ത് താരം സജീവസാന്നിധ്യവും ആയിരുന്നു. തൻറെ വിശേഷങ്ങളൊക്കെ അനുശ്രീ ആരാധകരെ അറിയിക്കാൻ യാതൊരു മടിയും കാണിച്ചിട്ടുമില്ല. ഒരു നോട്ടം കൊണ്ടും പേരുകൊണ്ടും ഒക്കെ മലയാള സിനിമയുടെ തന്നെ ശ്രീയായി മാറിയ താരമാണ് അനുശ്രീ.

കയ്യിലെത്തുന്ന ഓരോ കഥാപാത്രത്തെയും അഭിനയ മികവുകൊണ്ട് എന്നും മികവുറ്റതാക്കി തീർക്കുവാൻ താരത്തിന് കഴിഞ്ഞിട്ടുമുണ്ട്. ഇടക്കാലത്തായി സമൂഹമാധ്യമങ്ങളിലും താരം സജീവ സാന്നിധ്യമാണ്. എപ്പോഴും തനി നാടൻ വേഷത്തിൽ എത്തുന്ന അനുശ്രീയുടെ പുത്തൻ മേക്കോവറിന് പോലും സോഷ്യൽ മീഡിയ സാക്ഷ്യം വഹിക്കുകയുണ്ടായി. ഡയമണ്ട് നെക്ലൈസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. ഫഹദ് ഫാസിലിനൊപ്പം തുടങ്ങിയ അഭിനയജീവിതം താരം പിന്നീട് മലയാളത്തിൻറെ മുൻ താരങ്ങൾക്കൊപ്പം എല്ലാം വേഷം കൈകാര്യം ചെയ്യുകയുണ്ടായി.

വളരെ സാധാരണമായ ഒരു കുടുംബത്തിൽ നിന്ന് സിനിമയിലേക്ക് കടന്നുവന്ന താരത്തിന്റെ വളർച്ചയും വളരെ പെട്ടെന്ന് ആയിരുന്നു. നിരവധി ഫോട്ടോഷൂട്ടുകളുമായി എത്തുന്ന താരത്തിന് മികച്ച പിന്തുണയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. അതേ സമയം തന്നെ കരിയറിന്റെ തുടക്കത്തിൽ നേരിട്ടതുപോലെയുള്ള ചില സൈബർ ആക്രമണങ്ങൾ താരത്തിന് ഇപ്പോഴും അഭിമുഖീകരിക്കേണ്ടതായി വരാറുണ്ട്. മോഡേണ് വേഷത്തിലും സുഹൃത്തുക്കൾക്കൊപ്പം ഉള്ള ഉല്ലാസ നിമിഷം പങ്കുവയ്ക്കുമ്പോഴും ഒക്കെയാണ് അനുശ്രീ ഇത്തരത്തിൽ സൈബർ ആക്രമണം നേരിട്ടിട്ടുള്ളത്.

ഇപ്പോൾ താരം ഏറ്റവും പുതിയ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. ചങ്ങാതി പൂച്ച എന്ന ചിത്രത്തിലെ ശരറാന്തൽ മിന്നി നിൽക്കും കണ്ണിൽ എന്താണ് എന്ന ഗാനത്തിന്റെ ഇടയ്ക്കുള്ള വരികൾക്ക് ശബരിനാഥിനൊപ്പം ഉള്ള വീഡിയോ ആണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്. പലതവണ പ്രാക്ടീസ് ചെയ്തിട്ടും നടക്കാതെ വന്നപ്പോൾ സംഘനൃത്തം വരെ ഞാൻ ഒറ്റയ്ക്ക് ചെയ്തോളാം എന്ന ക്യാപ്ഷനോടെ അനുശ്രീ വോയിസ് നൽകി ഗാനത്തിൽ അഭിനയിക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും.ക്രൈം പാർട്ണർ എന്ന ക്യാപ്ഷനോടെയാണ് ശബരിനാഥിനെ അനുശ്രീ ടാഗ് ചെയ്തിരിക്കുന്നത്.

Comments are closed.