ഇരുപ്പ് കണ്ടാൽ തോന്നും ബൈക്ക് ഓടിക്കുവാന്ന്..! പുത്തൻ വീഡിയോയുമായി അനു സിതാര…| Anu Sithara Latest Video Goes Viral Malayalam
Anu Sithara Latest Video Goes Viral Malayalam: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനു സിതാര .നാടക പ്രവർത്തകനായ അബ്ദുൾ സലാമിന്റെയും നർത്തകിയായ രേണുകയുടെയും മകളായി വയനാട്ടിൽ ജനിച്ച അനു സിതാര മോഹിനിയാട്ടം നർത്തകിയായി സ്കൂൾ കലോൽസവ വേദികളിലൂടെയാണ് അനു സിത്താര ശ്രദ്ധിക്കപ്പെട്ടതും സിനിമയിലേക്ക് എത്തിച്ചേർന്നതും. 2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് സത്യൻ അന്തിക്കാടിന്റെ
‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. തുടർന്ന് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ്, സർവോപരി പാലാക്കാരൻ, ഒരു കുപ്രസ്സിദ്ധ പയ്യൻ,പടയോട്ടം, ക്യാപ്റ്റൻ മണിയറയിലെ അശോകൻ,,ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് അണിയിച്ചൊരുക്കിയ 12 ത് മാൻ ആണ് നായികയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം..

ഇപ്പോൾ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. ഒട്ടകത്തിന്റെ കൂടെ നിന്ന് കൊണ്ട് ഉള്ള ഒരു വീഡിയോ ആണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കൂടി പങ്കു വെച്ചിരിക്കുന്നത്. ഒട്ടകത്തെ കെട്ടിക്കോ എന്ന മലയാളം മാപ്പിള പാട്ടിന്റെ ഒപ്പം ഒട്ടകത്തിന്റെ മുഖം നോക്കി നിൽക്കുന്ന അനുവിനെയും അനുവിനെ തിരിഞ്ഞു നോക്കുന്ന ഒട്ടകത്തെയും നമുക്ക് കാണാൻ സാധിക്കും.
ഒട്ടകപ്പുറത്ത് ഏറിയുള്ള അനുസിതാരയുടെ യാത്രയും വിഡിയോയിൽ ഉണ്ട്… നിരവധി സെലിബ്രേറ്റികളും ആളുകമാണ് കമെന്റുകളുമാണ് വീഡിയോയിക്ക് ലഭിക്കുന്നത്. സ്റ്റാർ മാജിക്കിലൂടെ ഫേമസ് ആയ അനുമോൾ ഒട്ടകത്തോടുള്ള പേടി മാറിയോ എന്നാണ് കമന്റ് ഇട്ടിരിക്കുന്നത്. ബൈക്ക് ഓടിക്കുവാണോ ചേച്ചി , ഒട്ടകത്തെ തൊട്ട് കളിക്കരുത് ഒട്ടകം ഞങ്ങളുടെ ദേശീയ പക്ഷിയാണ്.കേട്ടിട്ടില്ലേ ഒട്ടക പക്ഷി..എന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് വീഡിയോയിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
Comments are closed.