സാന്ത്വനത്തിൽ വലിയ പൊട്ടിത്തെറി.!! നിരാശയിൽ പ്രേക്ഷകർ.!! ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കുമല്ലോ എന്നും പ്രേക്ഷകർ.!! അപ്പുവും അഞ്ജുവും സാന്ത്വനത്തിൽ പുതിയ ചേരികൾ ഉണ്ടാക്കുന്നു.!! Santhwanam Serial Latest Episode August 24

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരയ്ക്കുള്ളത്. ഇപ്പോഴിതാ പരമ്പരയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാസന്ദർഭമാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ഇത്രയും നാളും എത്ര ഇണക്കങ്ങളും പിണക്കങ്ങളും സാന്ത്വനത്തിൽ കൂടുതൽ ഉണ്ടായിരുന്നെങ്കിലും എല്ലാവരും തമ്മിൽ പരസ്പര സ്നേഹവും സഹകരണവും മാത്രമാണ് നമുക്ക് കാണാൻ കഴിഞ്ഞിരുന്നത്.

എത്ര വലിയ പിണക്കങ്ങൾ ഉണ്ടെങ്കിലും ഒടുവിൽ എല്ലാവരും തമ്മിൽ ഇണങ്ങിച്ചേരുന്ന ഒരു കാഴ്ച്ച…എന്നാൽ ഇപ്പോഴിതാ വലിയ ഒരു പൊട്ടിത്തെറിക്ക് വീട്ടിൽ തുടക്കമായിരിക്കുകയാണ്. പുതിയ കട വാങ്ങിക്കുന്ന ആവശ്യത്തിലേക്കായി സാന്ത്വനം വീട് ബാലൻറെ പേരിൽ എഴുതി വെക്കുന്ന ഒരു സാഹചര്യം വരുന്നതോടുകൂടി വീട്ടിൽ പ്രശ്നങ്ങൾക്കും പുതിയ പൊട്ടിത്തെറിക്കും തുടക്കമാവുകയാണ്. ഇങ്ങനെ ഒരു തീരുമാനം പറയുന്നതോട് കൂടി തന്നെ അഞ്ജലിയെ വിളിച്ചുകൊണ്ട് സാവിത്രി അകത്തേക്ക് പോവുകയാണ്. ബാലൻറെ പേരിൽ വീട് എഴുതിവെക്കുന്നത്

എങ്ങനെ ശരിയാകും എന്നാണ് സാവിത്രി ചോദിക്കുന്നത്. നാല് ആൺമക്കൾക്കും തുല്യ അവകാശമുള്ള ഒരു വീടിൻറെ പ്രമാണം ഒരാളുടെ പേരിൽ മാത്രം എഴുതുന്നത് എങ്ങനെയാണ് ശരിയാവുന്നത്? അതേപോലെതന്നെ ഹരിയെയും വിളിച്ചുകൊണ്ട് അപർണ അകത്തേക്ക് പോകുന്നുണ്ട്. ബാലേട്ടനേക്കാൾ പ്രായം കുറവ് ഹരിക്കല്ലേ എന്നാണ് അപ്പുവിന്റെ ചോദ്യം. അതുകൊണ്ടുതന്നെ ലോൺ കിട്ടാൻ എളുപ്പം വീട് ഹരിയുടെ പേരിൽ വീട് എഴുതിവെയ്ക്കുന്നതാണ് എന്നാണ് അപ്പു പറയുന്നത്.

സാന്ത്വനം വീടിൻറെ ഗതി തന്നെ നിർണയിക്കുന്ന ഒരു രംഗമാണ് ഇപ്പോൾ പരമ്പരയിൽ പ്രേക്ഷകർ കണ്ടത്. എന്താണെങ്കിലും ഇതിൻറെ തുടർച്ചയായ് ഇനി എന്തായിരിക്കും സംഭവിക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് സാന്ത്വനം പ്രേക്ഷകർ. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ടിയൻ സ്റ്റോഴ്സ് എന്ന സീരിയലിന്റെ റീമേക്ക് കൂടിയാണ് ഈ പരമ്പര.

Comments are closed.