ഇത് ശെരിക്കും സീതയും രാമനും തന്നെ.!! അൻഷിത പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ വൈറൽ ആകുന്നു.!! Anshitha And Bibin Latest Reel Video

മലയാള ടെലിവിഷൻ പ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരമാണ് കൂടെവിടെ എന്ന പരമ്പരയിലെ സൂര്യ കൈമൾ എന്ന കഥാപാത്രം. നടി അൻഷിതയാണ് ഈ കഥാപാത്രത്തിന് ജീവൻ നൽകിയിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ധാരാളം ആരാധകരെ നേടിയെടുക്കുവാൻ അൻഷിതയ്ക്ക് സൂര്യ എന്ന കഥാപാത്രത്തിലൂടെ സാധിക്കുകയുണ്ടായി. പരമ്പരയിലെതുപോലെതന്നെ അല്പം ബോൾഡ് ആയിട്ടുള്ള ആൾ തന്നെയാണ് അൻഷിത എന്ന് ഇതിനോടകം വ്യക്തമായ കാര്യവുമാണ്.

അടുത്തിടെ ഒരു ഓണാഘോഷ പരിപാടിയുടെ ഇടയ്ക്ക് അൻഷിതയും സഹതാരം രമ്യയും തമ്മിൽ നടന്ന ചില വഴക്കുകൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച വിഷയം ആയിരുന്നു. എന്ത് കാര്യത്തിനും സ്വന്തമായ വ്യക്തിത്വവും നിലപാടും കാത്തു സൂക്ഷിക്കുന്ന ഒരാൾ കൂടിയാണ് അൻഷിത. വളരെ ആകസ്മികമായി കൂടെവിടെ എന്ന പരമ്പരയിലേക്ക് എത്തി ധാരാളം സുഹൃദ്ബന്ധങ്ങളും ആരാധനാ വലയവും സൃഷ്ടിക്കുവാൻ താരത്തിന് സാധിക്കുകയും ചെയ്തു.

താരത്തിന് ഒപ്പം പരമ്പരയിൽ അഭിനയിക്കുന്ന ബിബിൻ ജോസഫിനൊപ്പം ചേർന്ന് ഇപ്പോൾ താരം ചെയ്തിരിക്കുന്ന ഏറ്റവും പുതിയ റീൽസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ദുൽഖർ സൽമാൻ നായകനായി എത്തുന്ന സീതാരാമം എന്ന ചിത്രത്തിലെ ഗാനത്തിന് ഇരുവരും വളരെയധികം റൊമാൻറിക് ആയി ചുവട് വച്ചിരിക്കുകയാണ്. നിമിഷ നേരം കൊണ്ടാണ് ഇത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ അൻഷിത തൻറെ വിശേഷങ്ങൾ ഒക്കെയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയും ഒക്കെ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കാറുമുണ്ട്. തൂവെള്ള നിറത്തിലുള്ള വസ്ത്രത്തിൽ ഇരുവരും ചുവടു വച്ചിരിക്കുന്നത് കണ്ട് ഒരു റൊമാൻറിക് ഗാനം എന്നതുപോലെ തന്നെ തോന്നുകയുള്ളൂ. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമൻറ് ആയി എത്തുന്നത്.അൻഷിത തന്നെയാണ് ഇത് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Comments are closed.