അനൂപിന്റെ സഹോദരിയുടെ വിവാഹച്ചടങ്ങിൽ മണിക്കുട്ടൻ.. [വീഡിയോ ]

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരമാണ് അനൂപ് കൃഷ്ണൻ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സീതാകല്യാണം എന്ന മെഗാഹിറ്റ് പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് അനൂപ്. ബിഗ് ബോസ് സീസൺ ത്രീയിൽ എത്തിയതോടെ പേക്ഷകരുടെ ഏറ്റവും പ്രിയ താരങ്ങളിൽ ഒരാളാകുവാനും അനൂപിന് സാധിച്ചു.

ഇപ്പോഴിത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത് അനൂപ് കൃഷ്ണന്റെ അനിയത്തിയുടെ വിവാഹ വീഡിയോ ആണ്. അനൂപിന്റെ സഹോദരി ‘കുഞ്ഞി’ എന്ന് വിളിക്കുന്ന അഖിലയുടെ വിവാഹ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. തന്റെ വീടിനെക്കുറിച്ചും കുടുംബങ്ങളെക്കുറിച്ചുമെല്ലാം അനൂപ് ഷോയിലൂടെ പറഞ്ഞിരുന്നു.


ഇപ്പോഴിതാ അനൂപിന്റെ കുഞ്ഞിയുടെ ഹൽദി, വിവാഹ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നു. അതിലെ ഏറ്റവും വലിയ ഹൈലൈറ്റ് കാര്യക്കാരനായി എത്തിയിരിക്കുന്ന മണിക്കുട്ടനാണ്. വിവാഹത്തിന് മുൻപുള്ള ഹൽദി ചടങ്ങിന് മാത്രമല്ല വിവാഹത്തിനും അനൂപിന്റെ സുഹൃത്തും സഹ മത്സരാര്ഥിയുമായ മണിക്കുട്ടന്റെ നിറസാന്നിത്യം നമുക്ക് കാണുവാൻ സാധിക്കും.

കിടിലൻ ഡാൻസോട് കൂടി മണിക്കുട്ടൻ സ്റ്റേജിലേക്കെത്തുന്നതും അനൂപിന്റെ വീട്ടുകാരോട് സംസാരിക്കുന്നതും അതുപോലെ തന്നെ മഞ്ഞൾ അണിയിക്കുന്നതും കാണാം. വിവാഹ ആഘോഷത്തിൽ സഹോദര സ്ഥാനത്തു നിന്നും കാര്യക്കാരൻ പോലെ നിൽക്കുന്ന മണിക്കുട്ടനെയും വീഡിയോയിൽ കാണാം.

Comments are closed.