ഇനിയൊരു കുതിര സവാരിയാവാം.!! ആൻ അഗസ്റ്റിൻ പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ കണ്ടോ.!! Ann Augustine Horse Ride

മലയാള സിനിമയിൽ ഏറെ തിളങ്ങി നിന്നുകൊണ്ട് നിരവധി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ അഭിനേത്രിയാണല്ലോ ആൻ അഗസ്റ്റിൻ. മലയാളത്തിലെ പ്രിയ നടനായ അഗസ്റ്റിന്റെ മകൾ എന്നതിലുപരി അഭിനയ ലോകത്ത് തന്റേതായ ഒരു ഐഡന്റിറ്റി ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൃഷ്ടിച്ചെടുക്കാൻ താരത്തിന് സാധിച്ചിരുന്നു. ലാൽ ജോസ് സംവിധായകനായി എത്തിയ ” എൽസമ്മ എന്ന ആൺകുട്ടി” എന്ന ചിത്രത്തിലൂടെ ക്യാമറക്ക് മുന്നിലെത്തിയ താരം പിന്നീട് മലയാളത്തിലെ

യുവ നായികമാർക്കിടയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തുകയായിരുന്നു. ചുരുക്കം ചില സിനിമകളിൽ മാത്രമാണ് അഭിനയിച്ചിരുന്നത് എങ്കിലും പിന്നീട് ചില സ്വകാര്യ കാരണങ്ങളാൽ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു താരം. ഇതിനിടയിൽ ജോമോൻ ടി ജോണുമായുള്ള വിവാഹമോചനവും മറ്റും വാർത്തകളിൽ ഏറെ നിറഞ്ഞു നിൽക്കുകയും ചെയ്തിരുന്നു.സമൂഹ മാധ്യമങ്ങളിൽ തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളും പലപ്പോഴും പങ്കുവെക്കാറുള്ള താരത്തിന്

വലിയ രീതിയിലുള്ള സ്വീകാര്യതയും ലഭിക്കാറുണ്ട്. മാത്രമല്ല സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാൽ താരം പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രങ്ങളാണ് ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കുതിരയെ തലോടുന്നതും കുതിര സവാരി നടത്തുന്നതുമായ ചിത്രങ്ങളായിരുന്നു ആൻ പങ്കുവെച്ചിട്ടുള്ളത്. ബ്ലാക്ക് കോസ്റ്റ്യൂമിൽ അതീവ സുന്ദരിയായി കുതിരപ്പുറത്തേറി

നിൽക്കുന്ന ഈയൊരു ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തതോടെ നിരവധി രസകരമായ ആരാധക പ്രതികരണങ്ങളും ചിത്രത്തിന് താഴെ കാണാവുന്നതാണ്.വലിയൊരു ഇടവേളക്കു ശേഷം സിനിമയിലേക്ക് ശക്തമായ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരമിപ്പോൾ. ഹരികുമാറിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന ” ഓട്ടോറിക്ഷ കാരന്റെ ഭാര്യ” എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ ആൻ സജീവമാകാനൊരുങ്ങുന്നത്.

Comments are closed.