പതിനെട്ടിന്റെ തിളക്കത്തിൽ അനിഘ സുരേന്ദ്രൻ; പിറന്നാൾ ആഘോഷം ഗംഭീരം.! Anikha Surendran Celebrating Her 18th Birthday Malayalam

Anikha Surendran Celebrating Her 18th Birthday Malayalam: തെന്നിന്ത്യൻ ചിത്രങ്ങളിലുൾപ്പെടെ നിരവധി വേഷങ്ങൾ ചെയ്ത് ശ്രദ്ധിക്കപ്പെട്ട താരമാണ് അനിഘ സുരേന്ദ്രൻ. ബാലതാരമായി സിനിമയിലേക്ക് കടന്ന് വന്ന താരം ബേബി അനിഘ എന്നാണ് അറിയപ്പെടുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ മകളായി എത്തിയാണ് അനിഘയുടെ അഭിനയ ജീവിതം തുടങ്ങുന്നത്. മുൻനിര നടീ നടന്മാർക്കൊപ്പം അഭിനയിച്ചു തകർത്ത കുഞ്ഞു താരം അന്നേ ശ്രദിക്കപ്പെട്ടു. പിന്നീട് ഭാസ്കർ ദ റാസ്കൽ,മൈ ഗ്രേറ്റ്‌ ഫാദർ,

5 സുന്ദരികൾ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു. 5 സുന്ദരികളിലെ അഭിനയത്തിന് മികച്ച ബലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അനിഘ സ്വന്തമാക്കി. അധികം താമസിക്കാതെ തന്നെ തമിഴ് സിനിമ ലോകത്തും അനിഘ തന്റെ കൈ മുദ്ര പതിച്ചു. അജിത് ചിത്രം “എന്നൈ അറിന്താ”ലിൽ ശ്രദ്ധേമായ വേഷം ചെയ്ത അനിഘ തന്റെ അഭിനയമികവ് മറുനാട്ടിലും തെളിയിച്ചു. തല അജിത്തിന്റെയും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെയും മകളായാണ്

അനിഘ ആദ്യ തമിഴ് ചിത്രത്തിലെത്തിയത്. പിന്നീട് നാനും റൗഡി താൻ,വിശ്വാസം, മിരുതൻ, മാമനിതൻ എന്നീ തമിഴ് ചിത്രങ്ങളിലും അനിഘ അഭിനയിച്ചു. ബോളിവുഡ് താര രാജാവ് അമിതാഭ് ബച്ചനോടൊപ്പം ഒരു പരസ്യ ചിത്രത്തിലും അനിഘ അഭിനയിച്ചു. ഇപ്പോഴിതാ തന്റെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് അനിഘ. കറുത്ത ഗൗണിൽ സുന്ദരിയായി എത്തിയ താരത്തിന്റെ പിറന്നാൾ ചിത്രങ്ങൾ . ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറൽ ആയി കഴിഞ്ഞു.

ഏറ്റവും അടുത്ത ഫ്രണ്ട്സും ഫാമിലിയും മാത്രം പങ്കെടുത്ത ഫങ്ങ്ഷൻ ഏറ്റവും സന്തോഷത്തോടെ ആസ്വദിക്കുന്ന താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. 18 ആം പിറന്നാൾ ആഘോഷിച്ച താരം ബലതാരം ഇമേജ് മാറ്റി മറിക്കാൻ ഒരുങ്ങുകയാണ് പുതിയ ചിത്രത്തിലൂടെ.ആൽഫ്രഡ്‌ സാമുവേൽ സംവിധാനം ചെയ്യുന്ന ഓ മൈ ഡാർലിങ്ങ് എന്ന ചിത്രത്തിൽ നായികയായി ആണ് അനിഘ എത്താൻ പോകുന്നത്.

Rate this post

Comments are closed.