അഭിനയം എഡിറ്റിങ്ങോ? മാതാപിതാക്കൾക്കൊപ്പം ലൈവിലെത്തി എയ്ഞ്ചൽ മോൾ.!!

കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയ കീഴടക്കിയ എയ്ഞ്ചൽ റിഥി എന്ന കൊച്ചു മിടുക്കിയെ അറിയാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. അടുത്ത ദിവസങ്ങളായി മലയാളികളുടെ വാട്സ്ആപ് സ്റ്റാറ്റസുകളിൽ നിറഞ്ഞു നിൽക്കുന്നത് ഈ കൊച്ചു മിടുക്കിയാണ്. പുരികവും ചുണ്ടും കൊണ്ട് വിസ്മയം തീർത്ത പ്രകടനങ്ങളുമായി എത്തിയ ഈ കുഞ്ഞിന്റെ പിറകെ ആയിരുന്നു സോഷ്യൽ മീഡിയ. എയ്ഞ്ചൽ റിഥി എന്ന ഈ കൊച്ചു മിടുക്കി ഉത്തരേന്ത്യ സ്വദേശിയാണ്. ഈ കുഞ്ഞു മിടുക്കിയുടെ വീഡിയോകളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ടിക് ടോക് വീഡിയോകളിൽ ലക്ഷക്കണക്കിന് ഫോളോവെർസ് ആണ് ഈ കൊച്ചു മിടുക്കിക്ക് ഉണ്ടായിരുന്നത്. ഏറെ നാളുകൾക്ക് മുൻപ് ഈ അഞ്ചു വയസുകാരി ചെയ്ത വീഡിയോകളാണ് ഇപ്പോൾ മലയാളികൾക്ക് ഇടയിൽ വൈറൽ ആയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ മിന്നും പ്രകടനമാണ് ഈ കൊച്ചു മിടുക്കി കാഴ്ച വെക്കുന്നത്. ഇപ്പോഴിതാ മാതാപിതാക്കൾക്കൊപ്പം ലീവിൽ എത്തിയിരിക്കുകയാണി എയ്ഞ്ചൽ റിഥി എന്ന ഈ കൊച്ചു താരം.

അഭിനയം കള്ളമോ എഡിറ്റിങ്ങോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി ആയാണ് താരം ഇപ്രാവശ്യം പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരിക്കുന്നത്. എയ്ഞ്ചൽ മോളെ പ്രോത്സാഹിപ്പിച്ച മലയാളികൾക്ക് നന്ദി അറിയിച്ചു കൊണ്ടാണ് കുടുമ്പം ലൈവിൽ എത്തിയിരിക്കുന്നത്. ഇത് തെളിയിക്കുന്നതിനായി റിഥി പാടി അഭിനയിച്ച മലയാളം പാട്ടുകൾ വീണ്ടും പ്രേക്ഷകർക്കായി ലൈവിൽ പാടി കാണിച്ചു കൊടുക്കുന്നുണ്ട്. ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയ കീഴടക്കാൻ ഈ മിടുക്കിക്ക് സാധിച്ചിട്ടുണ്ട്.

സിറ്റി സ്ലoസ് എന്ന ആൽബത്തിലെ ” Run Run I’m Gonna Get It ” എന്ന ഇംഗ്ലീഷ് ഗാനം പാടികൊണ്ടാണ് റിഥി ആദ്യമായി പ്രേക്ഷർക്ക് മുന്നിലേക്കെത്തിയത്. പിന്നീട് പല തരത്തിലുള്ള പാട്ടുകൾ പാടിയും താരം എത്തി. പുതിയതായി കുക്കു കുക്കു എന്ന ഗാനത്തിന് അഭിനയവുമായി എത്തിയിരിക്കുകയാണ് ഈ വൈറൽ താരം. നിരവധി ആളുകളാണ് ഈ മിന്നും പ്രകടനത്തിന് പ്രോത്സാഹനവുമായി എത്തിയിരിക്കുന്നത്.

Comments are closed.