ഈ സസ്യത്തിന്റെ പേര് അറിയാമോ? ആയുർവേദത്തിൽ വളരെ പ്രശസ്തമായ ഒരു സസ്യം.. അറിയാതെ പോവല്ലേ ഇതിന്റെ ഗുണങ്ങൾ.!!

സോളനേസി കുടുംബത്തിൽ പെട്ട അമുക്കുരം എന്ന ഈ ഒരു ഔഷധസസ്യം അടുത്തകാലത്തായി ധാരാളം ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. അമുക്കുരം, അശ്വഗന്ധ, അമുക്കിരം, പീവെട്ട, പിവട്ട എന്നീ പേരുകളിലും ഇവ അറിയപ്പെടാറുണ്ട്. നിങ്ങളുടെ നാട്ടിൽ ഇവയെ വിളിക്കുന്ന പേര് കമന്റ് ചെയ്യുവാൻ മറക്കല്ലേ.. ആയുർവേദത്തിൽ വളരെ പ്രശസ്തമായ ഒരു ഔഷധസസ്യം എന്ന് തന്നെ ഇതിനെ പറയാം.


അത്ഭുതകരമായ കഴിവുള്ള ഒൗഷധസസ്യം എന്ന പേരിലും ഇവ പൊതുവെ അറിയപ്പെടാറുണ്ട്, പ്രത്യേകിച്ചും ആയുർവേദത്തിൽ. ഇന്ത്യയിലെമ്പാടും ലഭ്യമായ ഔഷധ സസ്യമാണ് അമുക്കുരം. ആയിരക്കണക്കിന് വര്ഷങ്ങളായി ആയുർവേദത്തിൽ ഇവ ഉപയോഗിക്കപ്പെട്ട് വരുന്നത് കൊണ്ട് തന്നെ അമുക്കുരത്തെ ഇന്ത്യൻ ജിൻസങ്ങ് എന്ന് പേരിലും വിശേഷിപ്പിക്കുന്നു. ഈ ഔഷധത്തിന്റെ കിഴങ്ങാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

വാതം, കഫം, പനി തുടങ്ങിയ സാധാരണ അസുഖങ്ങൾക്കും വെള്ളപാണ്ട്, ആമവാതം തുടങ്ങിയവയ്ക്കുള്ള പരിഹാരമാർഗ്ഗമായും അമുക്കുരം ഉപയോഗിച്ച് വരുന്നു. രോഗപ്രതിരോധശക്തി വർദ്ധിക്കുന്നതിനും ഇവ ഏറെ സഹായിക്കുന്നു. അമുക്കുരത്തിന് ശരീരത്തിലെ നീരും വേദനയും അകറ്റുന്നതിന് പ്രത്യേക കഴിവുണ്ട്. തലവേദന ചർമ്മ രോഗത്തിനും ഉള്ള ഉത്തമ ഔഷധമായും അമുക്കുരം ഉപയോഗിച്ച് വരുന്നു.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PK MEDIA – LIFE എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.