അമൃതക്കും പ്രശാന്തിനും പുതിയ വിശേഷം..! സംഭവം അവതരിപ്പിച്ചത് പ്രശാന്ത് തന്നെ; ആശംസകളുമായി ആരാധകർ….| Amritha Prashanth Latest News Goes Viral Malayalam

Amritha Prashanth Latest News Goes Viral Malayalam: മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതരായ താരദമ്പതിമാരാണ് അമൃതയും പ്രശാന്തും. ഏഷ്യാനെറ്റിലെ രണ്ട് വ്യത്യസ്ത പരമ്പരകളിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇരുവരുമിപ്പോൾ പുതിയ വിശേഷം പങ്ക് വെച്ചിരിക്കുകയാണ്. തൃക്കാർത്തിക ദിനത്തിൽ അണിഞ്ഞൊരുങ്ങി വിളക്കുകൾ തെളിയിച്ചുകൊണ്ടുള്ള മനോഹര ചിത്രങ്ങളാണ് രണ്ടുപേരും പങ്കുവെച്ചിട്ടുള്ളത്. വെള്ളയും സ്വർണനിറവും കൂടിയ കസവുസാരിയും അതിനോട് ഇണങ്ങുന്ന ട്രെഡീഷണൽ ആഭരണങ്ങളും അണിഞ്ഞു അടിപൊളി മേക്കപ്പുമിട്ടാണ് അമൃത ഫോട്ടോഷൂട്ടിൽ എത്തിയത്.

പ്രശാന്താകട്ടെ അമൃതയുടെ വേഷത്തിന് ഉണങ്ങിയ കസവുമുണ്ടും ഷർട്ടും അണിഞ്ഞാണ് എത്തിയത്. ഇരുവരുടെയും കൂടെ രണ്ട് ബാലതാരങ്ങളും ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. അതിലെ വലിയ കുട്ടി ഏഷ്യനെറ്റിലെ അമ്മയറിയാതെ, കുടുംബശ്രീ ശാരദ തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ദേവികയാണ്. കുഞ്ഞുങ്ങൾ ഇവരുടേതാണോ എന്നും ചില പ്രേക്ഷകർ ചോദിച്ചിട്ടുണ്ട്. വളരെ മനോഹരമായി ഇവരെ നാലുപേരെയും ഒരുക്കിയത് ഐറ ബ്യൂട്ടിക് ആണെന്ന് അമൃത വീഡിയോയിൽ പറയുന്നുണ്ട്. ഫോട്ടോഷൂട്ട്‌ നടത്തിയിട്ടുള്ളത് തിരുവനന്തപുരത്തെ ബാലരാമപുരത്തുള്ള പ്രകൃതിരമണീയമായുള്ള കൽപടി എന്ന സീരിയൽ സിനിമ ഷൂട്ടിംഗ് ലൊക്കേഷനിൽവെച്ചാണ്.

ഇവരുടെ വീഡിയോയുടെ തുടക്കം പ്രശാന്തിന്റെ സരസമായ വർത്തമാനത്തോടെയാണ്. പിന്നീട് അമൃതയുടെ മേക്കപ്പും കാണിക്കുന്നുണ്ട്. വളരെ ട്രെഡീഷണലായിട്ടുള്ള ഫോട്ടോകൾ കണ്ടപ്പോൾ അമൃതയുടെയും പ്രശാന്തിന്റെയും ജീവിതം കണ്ടിട്ട് ഞങ്ങൾക്ക് അസൂയതോന്നുന്നുവെന്നും, അമൃതയുടെ ഭാഗ്യമാണ് ഈ ചെറുപ്പക്കാരനെ ഭർത്താവായി കിട്ടിയതെന്നും, രണ്ടുപേരും നല്ല ചേർച്ചയുണ്ടെന്നും ആരാധകർ വീഡിയോയ്ക്ക് താഴെ കമന്റ്‌ ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റിലെ തന്നെ സീരിയലായ സസ്നേഹത്തിലെ ശങ്കു എന്ന കഥാപാത്രത്തെയാണ് പ്രശാന്ത് ഇപ്പോൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

അമൃതയാവട്ടെ പാടാത്ത പൈങ്കിളി സീരിയലിലെ സ്വപ്ന എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം തികഞ്ഞതേ ഉള്ളൂവെങ്കിലും രണ്ടാളുടെയും പരസ്പരമുള്ള സ്നേഹവും ബഹുമാനവുമെല്ലാം കാണുമ്പോൾ പ്രേക്ഷകർക്കെല്ലാം അസൂയ തോന്നുന്നുണ്ടെന്നാണ് കമ്മന്റുകളിൽ കാണാൻ കഴിയുന്നത്. അമൃത പ്രശാന്ത് എന്ന യുട്യൂബ് ചാനൽ വഴിയാണ് താരങ്ങൾ തങ്ങളുടെ തൃക്കാർത്തിക വിശേഷങ്ങൾ പങ്കുവെച്ചിട്ടുള്ളത്.

Rate this post

Comments are closed.