പുതിയ പ്രതിസന്ധിയിൽ ഞെട്ടൽ വിട്ടുമാറാതെ അമ്പാടിയും അലീനയും.!! ഇത് ജിതേന്ദ്രൻ എന്ന കാലന്റെ കാലം.!! Ammayariyathe Serial Today Episode September 28

കുടുംബപ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന അമ്മയറിയാതെ. സ്വന്തം അമ്മയ്ക്ക് വേണ്ടി ഇറങ്ങിത്തിരിച്ച ഒരു പെൺപോരാളിയാണ് അലീന ടീച്ചർ. പുതിയ കഥാമുഹൂർത്തങ്ങളിലൂടെയാണ് ഇപ്പോൾ പരമ്പര മുന്നേറുന്നത്. സംരക്ഷിക്കാൻ ശ്രമിക്കുമ്പോഴും ആ വലിയ കവചം ഭേദിച്ച് ശത്രുക്കൾ അലീനയ്ക്കും അമ്പാടിക്കും പുതിയ തടസങ്ങൾ മുറുക്കുകയാണ്. ഇവിടെയും അതുതന്നെ സംഭവിച്ചു.

തരുണിമയുടെ ദാരുണമായ അന്ത്യം അലീനയെയും അമ്പാടിയെയും ഞെട്ടിച്ചിരിക്കുകയാണ്. ഇത് ജിതേന്ദ്രന്റെ കാലമാണ്.സാക്ഷാൽ കാലൻറെ കാലം. ആരെയും കൊ ന്നൊടുക്കാനും ചോര കാണാനും ജിതേന്ദ്രന് ഒരു മടിയുമില്ല. അത് ആവർത്തിച്ചിരിക്കുകയാണ് വീണ്ടും. ഇനി എന്തായാലും വെറുതെ ഇരിക്കാനില്ല എന്നു പറഞ്ഞുകൊണ്ടാണ് അലീനയുടെ മുന്നേറ്റം. ശത്രുക്കൾക്കെതിരെ തൻറെ തൂലിക ചലിപ്പിക്കുമെന്ന് അലീന പ്രഖ്യാപിച്ചുകഴിഞ്ഞു.

ഇനി അവരെ ഞാൻ എഴുതി എഴുതിക്കൊല്ലും എന്നാണ് അലീന ടീച്ചർ പറയുന്നത്. ടീച്ചറുടെ തൂലികക്ക് മുമ്പിൽ ശത്രുക്കൾ ഇനി അടിയറവ് പറയേണ്ടി വരുക തന്നെ ചെയ്യും. റേറ്റിംഗിൽ മുൻപന്തിയിലുള്ള പരമ്പരയാണ് അമ്മയറിയാതെ. നടി കീർത്തി ഗോപിനാഥ് ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയത് അമ്മയറിയാതെയിലൂടെ ആയിരുന്നു. ശ്രീതു കൃഷ്ണനും നിഖിലുമാണ് പരമ്പരയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീഖിൽ എന്നപേരിൽ ഇവർക്ക് ഒട്ടേറെ ആരാധകരുണ്ട്.

സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇവരുടെ വിശേഷങ്ങൾ ട്രെൻഡിംഗ് ആകാറുമുണ്ട്. സജിൻ ജോൺ, പാർവതി, സുഭാഷ്, ശരത്, ബോബൻ ആലമ്മൂടൻ തുടങ്ങിയവർ സീരിയലിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്വന്തം അമ്മ അറിയാത്ത അമ്മയുടെ കഥയറിഞ്ഞ മകളാണ് ഈ സീരിയലിലെ അലീന ടീച്ചർ. തുടക്കം മുതൽ തന്നെ വൻ ട്വിസ്റ്റുകളാണ് ഈ പരമ്പരയിൽ. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രണ്ടുപേരും മലയാളികളല്ല എന്നതും ഈ സീരിയലിന്റെ ഒരു പ്രത്യേകത ആണ്.

Comments are closed.