സച്ചിയുടെ മുന്നില്‍ പോലീസ് ലുക്കില്‍ അമ്പാടി.!! അമ്മയറിയാതെ പുതിയ വഴിത്തിരിവിലേക്ക്.!! Ammayariyathe Serial Today Episode September 19

സ്വന്തം അമ്മ കൈയ്യെത്തും ദൂരത്ത് ഉണ്ടായിട്ടും അത് പറയാനാവാതെ ഒരു മകള്‍. ഇങ്ങനെയൊരു മകള്‍ ജനിച്ചതുപോലും അറിയാതെ അമ്മ വളരെ നിസ്സഹയമായ കുടുംബബന്ധങ്ങളുടെ കഥ പറഞ്ഞു പോകുന്ന പരമ്പരയാണ് അമ്മയറിയാതെ. ഈ പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

തന്റെ അമ്മയായ നീരജയോട് അവര്‍ അറിയാതെ കാണിച്ച ക്രൂരതയ്ക്ക് പകരം വീട്ടാനാണ് ഈ മകളെത്തിയിരിക്കുന്നത്. എന്നാല്‍ ഈ ഉറച്ച മനസ്സുള്ള പെണ്‍കുട്ടിക്ക് ഒപ്പം ഒരു ശക്തനായ ആണ്‍ കരുത്തു കൂടിയുണ്ട്. അമ്പാടി അര്‍ജുനന്‍. തന്റെ അമ്മയായ നീരജിയോട് ക്രൂരത കാണിച്ച മൂന്ന് പേര് ഒരാളായ സച്ചിദാനന്ദന്റെ മരുമകനാണ് അമ്പാടി.

കുറ്റം ചെയ്തത് സ്വന്തം അമ്മാവന്‍ ആണെന്ന് അറിഞ്ഞിട്ടും സത്യത്തിനു വേണ്ടി പൊരുതാനായി ഈ യുവാവ് അലീനയോടൊപ്പം നിന്നും. അതുകൊണ്ടു തന്നെ മരുമകന്‍ ആയിരുന്നിട്ടു കൂടി അവനെ തകര്‍ക്കാനാണ് സച്ചിയുടെ ശ്രമം. പോലീസ് ട്രെയിനിങ്ങിന് വേണ്ടി ക്യാമ്പില്‍ എത്തിയ അമ്പാടിയെ പലതരത്തില്‍ സച്ചിയുടെ ആളുകള്‍ ഉപദ്രവിച്ചു.

എന്നാല്‍ എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് അമ്പാടി തന്റെ ആഗ്രഹത്തിലേക്കെത്തി. ഐ പി എസും എല്ലാം തുലാസിലായ ആ അവസ്ഥ മാറുകയാണ്.നമ്മളാരും പ്രതീക്ഷിക്കാത്ത അപ്രതീക്ഷിത മുഹൂര്‍ത്തങ്ങളിലൂടെയാണ് ‘അമ്മയറിയാതെ’ സീരിയല്‍ കടന്നുപോകുന്നത്. സംഭവ ബഹുലമായ പുതിയ എപ്പിസോഡുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

Comments are closed.