രണ്ട് ശക്തികളും തമ്മിൽ ഏറ്റുമുട്ടുന്നു.!! പൊരുതാൻ ഉറച്ച് അമ്പാടിയും അലീനയും.!! അമ്മയറിയാതെ പരമ്പര പുതിയ വഴിത്തിരിവിലേക്ക്.!! Ammayariyathe Serial Today Episode October 4

ഏഷ്യാനെറ്റിലൂടെ സംപ്രേക്ഷണം ചെയ്യുന്ന പ്രേക്ഷക പ്രിയ പരമ്പരയാണ് അമ്മയറിയാതെ. ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയും പരമ്പര സംപ്രേക്ഷണം ചെയ്യുന്നു. വളരെയധികം ആരാധകരാണ് ഈ കാലം കൊണ്ട് തന്നെ ഈ പരമ്പര സ്വന്തമാക്കിയിരിക്കുന്നത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും ആരാധകർ വളരെയധികം സ്നേഹിക്കുന്നു. പരമ്പരയിലെ ഓരോ ദിനവും കാണികളിൽ പുതിയ അനുഭൂതികളാണ് നിറയ്ക്കുന്നത്. തിരക്കഥ നിർവഹിക്കുന്നത് പ്രദീപ് പണിക്കരാണ്.

അതേസമയം സംവിധാനം പ്രവീൺ കടയ്ക്കാവൂരാണ്. നീരജ എന്ന എഴുത്തുകാരിയിൽ നിന്ന് തുടങ്ങിയ കഥ ഇപ്പോൾ നീരജയുടെ മകളായ അലീന അമ്പാടി പ്രണയത്തിലും വിവാഹത്തിലും എത്തിനിൽക്കുന്നു. തന്റെ അമ്മ നീരജയോട് ക്രൂരതകൾ ചെയ്ത ആളുകളോട് പ്രതികാരം തീർക്കാനാണ് അലീന എന്ന മകളെത്തുന്നത്. തുടർന്ന് അലീനയുടെയും നീരജയുടെയും ജീവിതത്തിലൂടെയാണ്കഥ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അലീന കൂടാതെ അപർണ എന്നൊരു മകൾ കൂടി ഉണ്ട്. അപർണയുടെ വിവാഹവും തുടർന്നുള്ള പ്രശ്നങ്ങളും ഇടക്കാലം പരമ്പരയുടെ ഇതിവൃത്തം ആയിരുന്നു.

ശ്രീതു കൃഷ്ണൻ, നിഖിൽ നായർ, കീർത്തി ഗോപിനാഥ്, ബോബൻ ആലുംമൂടൻ, ദിലീപ് ശങ്കർ, സുഭാഷ് നായർ, എന്നിവരെല്ലാം പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സച്ചിദാനന്ദൻ എന്ന പൊളിറ്റീഷ്യനോട് പ്രതികാരം തീർക്കുവാൻ ഇറങ്ങിയതാണ് അലീനയും അമ്പാടിയും. അമ്പാടി എസ്ഐ വേഷത്തിൽ എത്തുമ്പോൾ, അലീന വക്കീൽ വേഷമണിയുന്നു. ഇനി സച്ചിയുമായി നേർക്കുനേർ പൊരുതുക തന്നെയാണ് ഇരുവരുടെയും തീരുമാനം.

അതേസമയം പരമ്പരയിൽ സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി എന്ന പദവി രജനിമൂർത്തി എത്തുന്നു..ബിന്ദു അനീഷ് ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മൂർത്തി യുടെ ഭാര്യയും ജിതേഷിന്റെ അമ്മയുമാണ് പരമ്പരയിൽ രജനിമൂർത്തി.അപർണയുടെ ക്ലാസ്മേറ്റും, അലീനയുടെ സ്റ്റുഡന്റുമാണ് ജിതേഷ്. ഇനി പൊരുതലിന്റെ കാലമാണ്. രണ്ട് ശക്തികളും നേർക്കുനേർ ഏറ്റുമുട്ടുകയാണ്. അലീനയെ വക്കീൽ വേഷത്തിൽ കാണാതായത് ആകാംക്ഷയിലാണ് ആരാധകർ. അടുത്ത എപ്പിസോഡ് തികച്ചും ആകാംക്ഷ ഭരിതം എന്ന് ഉറപ്പ്.

Comments are closed.