കിടിലൻ ഡാൻസുമായി അമ്മ അറിയാതെ ടീം; അമ്പാടി അർജുനനും അലീന പീറ്ററും ഒന്നിച്ചുള്ള നൃത്തം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.!! Amma Ariyathe Serial Team Super Dance Goes Viral Malayalam

Amma Ariyathe Serial Team Super Dance Goes Viral Malayalam: ഒരു ഇന്ത്യൻ ക്രൈം ഡ്രാമ ത്രില്ലർ പരമ്പരയാണ് അമ്മ അറിയാതെ. ഏഷ്യാനെറ്റിലൂടെയാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നത്. പ്രദീപ് പണിക്കർ എഴുതി പ്രവീൺ കടയ്ക്കാവൂർ സംവിധാനം ചെയ്യുന്ന പരമ്പരയാണ് ഇത്.2020 ജൂൺ 22നാണ് ഈ പരമ്പര പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിത്തുടങ്ങിയത്. വളരെ ചുരുങ്ങിയ എപ്പിസോഡുകൾ കൊണ്ടുതന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ ഈ പരമ്പരക്ക് സാധിച്ചു. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ വളരെയധികം സ്നേഹിക്കുന്നു.

വ്യത്യസ്തമാർന്ന അഭിനയ മികവുകൊണ്ട് ആരാധകരെ കയ്യിലെടുക്കുകയാണ് അമ്മയറിയാതെ. ശ്രീതു കൃഷ്ണൻ ആണ് ഈ പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നീരജ എന്ന കഥാപാത്രത്തിന്റെ മൂത്ത മകൾ ആയാണ് അലീന പീറ്റർ എത്തുന്നത്.നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖിൽ നായരാണ്.അമ്പാടി അർജുനൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

പ്രേക്ഷകരുടെ പ്രിയ താരജോഡികളാണ് ഇപ്പോൾ അലീന പീറ്ററും അമ്പാടി അർജുനും. പരമ്പരയിലൂടെ മാത്രമല്ല ഇരുവരും പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് താരങ്ങൾ. ഇൻസ്റ്റഗ്രാം റീൽസുകളിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയും പ്രേക്ഷകർക്ക് മുൻപിൽ ഇരുവരും എത്താറുണ്ട്. ഇപ്പോഴിതാ ഒരു അടിപൊളി ഡാൻസുമായി ആണ് അലീന ടീച്ചറും അമ്പാടിയും എത്തിയിരിക്കുന്നത്.

പോലീസ് വേഷത്തിലാണ് അമ്പാടിയുടെ നൃത്തം.അലീനയോടും അമ്പാടിയോടും ഒപ്പം സ്ത്രീ വേഷത്തിൽ ജിതേന്ദ്രനും എത്തിയിരിക്കുന്നു.”എൻ എതിരെ രണ്ടു പാപ്പാ ” എന്ന തമിഴ് പാട്ടിനൊത്താണ് ചുവടുവെക്കുന്നത്.ഇവരുടെ ഈ ഡാൻസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി ലൈക്കുകളും ഉണ്ട്.

Rate this post

Comments are closed.