ഉപ്പിലിട്ട നെല്ലിക്ക കൊണ്ട് വളരെ രുചികരമായ ഒരു അച്ചാർ തയ്യാറാക്കി എടുക്കാം 👌🏻😋😋 Amla Pickle Recipe Malayalam
Amla pickle recipe malayalam.!!!ഉപ്പിലിട്ട് നെല്ലിക്ക അതുകൊണ്ട് വളരെ ഹെൽത്തിയും ടേസ്റ്റിയുമായുള്ള നല്ലൊരു അച്ചാർ തയ്യാറാക്കി എടുക്കാം. അതിനായിട്ട് ഒരു മാസം നെല്ലിക്ക ഉപ്പിലിട്ടതാണ് ഇവിടെ ഉപയോഗിക്കുന്നത്, ഇതിനുശേഷം അതിനെ ഉപ്പൊക്കെ കളഞ്ഞ ഒരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക, ശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച്, കടുക്, ചുവന്ന മുളക്, കറിവേപ്പില, എന്നിവ പൊട്ടിച്ച് അതിലേക്ക് വെളുത്തുള്ളി ചതച്ചതും,
ഇഞ്ചി ചതച്ചതും, പച്ചമുളക് കീറിയതും, ചേർത്തുകൊടുത്തു നന്നായിട്ട് വഴറ്റി എടുക്കുക.ഉലുവ കൂടി ചേർത്ത് വീണ്ടും നന്നായിട്ടു വഴറ്റുക അതിനുശേഷം അതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടിയും ചേർത്ത കൊടുത്തു. മുളകുപൊടിയും ചേർത്ത് ഉപ്പിലിട്ട നെല്ലിക്ക ഉപ്പുവെള്ളമെല്ലാം കളഞ്ഞതിനുശേഷം ഇതിലേക്ക് ചേർത്തു കൊടുക്കാം ഉപ്പ് പാകത്തിനാണോ എന്ന് നോക്കിയതിനുശേഷം മാത്രം ചേർത്തു കൊടുക്കുക ഉപ്പും വെള്ളം തന്നെ ഇതിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്.
ശേഷം കായപ്പൊടിയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിച്ച് കുറച്ചു കറിവേപ്പില കൂടി ചേർത്തു നന്നായിട്ട് കുറച്ചുസമയം വേവിച്ചെടുക്കാം… നെല്ലിക്ക എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് വളരെ ഹെൽത്തി ആയിരുന്നില്ലേ പ്രത്യേകിച്ച് അരി നെല്ലിക്ക കുറച്ച് കൂടുതൽ ഇഷ്ടമാണ് എല്ലാവർക്കും…. മരത്തിൽ ഇഷ്ടംപോലെ കായ്ച്ചു
കിടക്കുന്ന ഈ നെല്ലിക്ക കൊണ്ട്പ ലതരം വിഭവങ്ങൾ തയ്യാറാക്കി എടുക്കാറുണ്ട്എന്നാൽ അത്കൊണ്ട്ണ്ട്നല്ലൊരു അച്ചാറാണ് തയ്യാറാക്കി എടുക്കുന്നത്..വായു കടക്കാത്ത ഒരു പാത്രത്തിലേക്ക് സൂക്ഷിക്കാവുന്നതാണ് എല്ലാ ദിവസവും ചോറിനൊപ്പം കഴിക്കാൻ പറ്റുന്ന നല്ലൊരു വിഭവം ആണ് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ video credits : Rajas Kingdom
Comments are closed.