
1300 സ്ക്വയർ ഫീറ്റിൽ മൂന്ന് ബെഡ്റൂമുകളോട് നിർമ്മിച്ച മനോഹരമായ വീട്!! |Amazing single storied budget home
Amazing single storied budget home: എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും നൽകിക്കൊണ്ട് 5 സെന്റ് പ്ലോട്ടിൽ അതിമനോഹരമായി നിർമ്മിച്ചിട്ടുള്ള വീടിന്റെ വിശേഷങ്ങൾ അറിയാം.വിശാലമായ സിറ്റൗട്ടിൽ ലൈറ്റ് നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകൾ ആണ് ഫ്ളോറിങ്ങിനായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പ്രധാന വാതിൽ തേക്കിലാണ് നിർമ്മിച്ചിട്ടുള്ളത്. അതിന്റെ ഇരുവശത്തായി 2 വലിയ ജനാലകളും നൽകിയിരിക്കുന്നു. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ലിവിങ് ഏരിയ നൽകിയിട്ടുണ്ട്. ഇവിടെ വുഡ് ഫിനിഷിങ്ങിൽ ഫർണിച്ചറുകൾ, ടിവി സ്റ്റാൻഡ് എന്നിവയ്ക്ക് ഇടം നൽകിയിരിക്കുന്നു.
ലിവിങ് ഏരിയയിൽ നിന്നും ഡൈനിങ് ഏരിയയിലേക്ക് പ്രവേശിക്കുമ്പോൾ ആറുപേർക്ക് സുഖമായിരുന്ന് കഴിക്കാവുന്ന രീതിയിലാണ് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിട്ടുള്ളത്. ഇവിടെ നിന്നും ഒരു സ്റ്റെയർ കേസും നൽകിയിരിക്കുന്നു. കോർണർ സൈഡിലായി ഒരു വാഷ് ഏരിയ സെറ്റ് ചെയ്തിട്ടുള്ളത് ടെക്സ്ചർ വർക്ക് കൂടിയാണ്. അറ്റാച്ചഡ് ബാത്റൂം സൗകര്യത്തോടെയാണ് പ്രധാന ബെഡ്റൂം ഒരുക്കിയിട്ടുള്ളത്. ഇവിടെ ആവശ്യത്തിന് വാർഡ്രോബുകളും നിർമ്മിച്ച് നൽകിയിട്ടുണ്ട്. താഴത്തെ നിലയിൽ തന്നെ രണ്ടാമത്തെ ബെഡ്റൂമിനും സൗകര്യം ഒരുക്കി നൽകിയിരിക്കുന്നു.
ആവശ്യത്തിന് വലിപ്പവും വാർഡ്രോബുകളും നൽകിക്കൊണ്ട് മനോഹരമായി തന്നെ അടുക്കളയും ഡിസൈൻ ചെയ്തിരിക്കുന്നു. വീടിന്റെ മുകളിലത്തെ നിലയിൽ ഒരു അപ്പർ ലിവിങ് ഏരിയക്ക് ഇടം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നും അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയ ഒരു ബെഡ്റൂമും നൽകിയിരിക്കുന്നു. അപ്പർ ലിവിങ്ങിന്റെ ഭാഗത്തു നിന്ന് തന്നെയാണ് ടെറസിലേക്ക് ഇറങ്ങാനുള്ള ഡോറും നൽകിയിട്ടുള്ളത്.ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകി അതിമനോഹരമായി നിർമ്മിച്ച ഈ വീടിന് ഇന്റീരിയർ വർക്ക് ഉൾപ്പെടെ 31 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ് വന്നിട്ടുള്ളത്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാവുന്നതാണ്. A mazing single storied budget home Video Credit : Home Pictures
- Area- 1300 sqft
- Sitout
- Living area
- Dining + staircase
- 2 Bedrooms+ attached bathroom
- kitchen
- Upper living + Bedroom with attached bathroom
Comments are closed.