പ്രകൃതിയോട് ഇണങ്ങിയ മനോഹരമായ വീട്.!! Amazing House and Beautiful Interior Home Tour

നമ്മൾ അടുത്തറിയാൻ പോകുന്നത് അരിക്കോടുള്ള മുസ്തഫ മാഷിന്റെ വീടാണ്. പ്രകൃതിയോട് ഇണങ്ങി തന്നെ ഈയൊരു ഒറ്റ നില വീട് നിർമ്മിച്ചിരിക്കുന്നത്. മറ്റ് വീടുകളിൽ നിന്നും ഈ വീടിനെ ഏറെ മാറ്റി നിർത്തുന്നത് കോൺക്രീറ്റ് ഉപയോഗിച്ചിട്ടില്ല എന്നതാണ്. രണ്ട് ഫേസിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. കല്ലിൽ എക്കോ ഫ്രണ്ട്ലിയായിട്ടാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ സിറ്റ്ഔട്ട് വെള്ള തൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്.

സിറ്റ്ഔട്ടിൽ ഇരുന്നാൽ തന്നെ പ്രകൃതി നല്ല രീതിയിൽ ആസ്വദിക്കാൻ സാധിക്കുന്നതാണ്. നേരെ അകത്തേക്ക് കയറി ചെന്നാൽ വിശാലമായ ലിവിങ് ഏരിയയാണ് കാണാൻ കഴിയുന്നത്. ഓരോ ചുമരിലും സാഹചര്യം അനുസരിച്ചിട്ടുള്ള പെയിന്റിംഗ്സാണ് ഉപയോഗിച്ചിരിക്കുന്നത്. വളരെ സിമ്പിൾ ആയിട്ടാണ് ഇന്റീരിയർ വർക്ക് ചെയ്തിരിക്കുന്നത്. ലിവിങ് ഏരിയയുടെ അരികെ തന്നെ വിശാലമായ വായനശാല ഒരുക്കിട്ടുണ്ട്.

ഒരു വശത്ത് കോമൺ ബാത്രൂം അതുപോലെ വാഷ് ബേസും നൽകിട്ടുണ്ട്. ആറ് പേർക്ക് ഇരിക്കാൻ കഴിയുന്ന ഡൈനിങ് ഹാളാണ് ഈ വീടിന്റെ മറ്റൊരു പ്രേത്യേകത. ഇവിടെ നിന്ന് രണ്ട് കോർണറിലാണ് കിടപ്പ് മുറി ഒരുക്കിട്ടുള്ളത്. രണ്ട് ജനാളുകൾ അടങ്ങിയ വിശാലമായ ബെഡ്റൂമാണ് ഈ വീട്ടിൽ കാണാൻ കഴിയുന്നത്. കൂടാതെ അറ്റാച്ഡ് ഒരു ബാത്രൂം നൽകിട്ടുണ്ട്. ബാത്രൂമൊക്കെ വളരെ മനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത്.
മുറികൾക്ക് ഇണങ്ങിയ പെയിന്റിംഗാണ് അതിമനോഹരമായിട്ടോ ചെയ്തിരിക്കുന്നത്.

അടുക്കള നോക്കുകയാണെങ്കിൽ അത്യാവശ്യം നല്ല സ്ഥലത്ത് നൽകിയാണ് ഒരുക്കിട്ടുള്ളത്. കുറച്ചു സ്റ്റോറേജ് യൂണിറ്റുകളും, കബോർഡുകളാണ് അടുക്കളയെ കൂടുതൽ സൗകര്യങ്ങൾ ഉള്ളതാക്കി മാറ്റുന്നത്. ചുമരിൽ ടൈൽസ് ചെറിയ രീതിയിൽ മുറിച്ചാണ് ഒരുക്കിട്ടുള്ളത്. അത് അടുക്ലലയുടെ ഭംഗിയെ എടുത്തു കാണിക്കുന്നു. രണ്ട് ജനാലുകളാണ് അടുക്കളയിൽ നൽകിട്ടുള്ളത്. വീടിന്റെ മേൽക്കുര നിർമ്മിച്ചിരിക്കുന്നത് ഓടുകൾ കൊണ്ടാണ്. അതുകൊണ്ട് തന്നെ തണുപ്പ് സൃഷ്ടിക്കാൻ സഹായിക്കുന്നതാണ്.video credit:Book N Paper Musthu

Comments are closed.