വീടിനു താഴെ മറ്റൊരു വീട്.!! Amazing Home with Basement Home tour

വീട് എന്ന സ്വപ്നം ഭൂരിഭാഗം പേരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രം സാക്ഷാത്കരിക്കാൻ സാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നമ്മുടെ കൈവശമുള്ള ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ വളരെ മനോഹരമായി തന്നെ വീട് നിർമ്മിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് വളരെ മനോഹരമായി ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകൾ ചെയ്ത ഭംഗിയുള്ള കാഴ്ചകൾ സമ്മാനിക്കുന്ന ഒരു വീടിന്റെ കാഴ്ചകളാണ്.

രണ്ടു ലെവലിൽ ഉള്ള പ്ലോട്ടിൽ,വീടിനു താഴെയൊരുക്കിയ ബേസ്മെന്റ് ഫ്ലോറിനെ മറ്റൊരു വീടാക്കി മാറ്റിയ ഡിസൈനർ മികവ്.അതിമനോഹരമായ പുറം കാഴ്ചയും പുതുമയുള്ള അകത്തളങ്ങളുമായൊരു സൂപ്പർ വീട്.
2000 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. മനോഹരമായ ലാൻഡ്‌സ്‌കേപ്പ്ഉം വെർട്ടിക്കൽ ഗാർഡനും കൊണ്ട് മനോഹരമായിരിക്കുന്നു . ശരിക്കും ഈ വീട് ഒറ്റ നില വീട് ആണ്‌ ,ഒരു നില താഴെയാണ് സെറ്റ് ചെയ്തിരിക്കുന്നത് .പച്ചപ്പിന്റെ നിറവിൽ അന്ന് വീട് സെറ്റ് ചെയ്തിരിക്കുന്നത്.അത് വീടിനെ മനോഹരമാക്കുന്നു

രണ്ടു ലെവലിൽ ഉള്ള പ്ലോട്ടിൽ,വീടിനു താഴെയൊരുക്കിയ ബേസ്മെന്റ് ഫ്ലോറിനെ മറ്റൊരു വീടാക്കി മാറ്റിയ ഡിസൈനർ മികവ്.അതിമനോഹരമായ പുറം കാഴ്ചയും പുതുമയുള്ള അകത്തളങ്ങളുമായൊരു സൂപ്പർ വീട്.
ഇനി നമ്മൾ സിറ്റൗട്ടിൽ നിന്ന് നേരെ പ്രവേശിക്കുന്നത് ലിവിങ് ഏരിയയിലേക്കാണ്. ലിവിങ് ഏരിയയിൽ തന്നെയാണ് ടിവി യൂണിറ്റും സെറ്റ് ചെയ്തിരിക്കുന്നത്. വളരെ സിംപിൾ വർക്കുകൾ കൊണ്ടാണ് വീടിന്റെ ലിവിങ് ഏരിയ മനോഹരമാക്കിയിരിക്കുന്നത്.

ലിവിങ് ഏരിയയുടെ എതിർവശത്താണ് ഡൈനിങ് സ്പേസ് സെറ്റ് ചെയ്തിരിക്കുന്നത്. മനോഹരമായ ലൈറ്റ് വർക്കുകൾ ഡൈനിങ് സ്പേസിലെ പ്രധാന ആകർഷണമാണ്. പരിമിതമായ സ്ഥലത്ത് മോഡേൺ ഇന്റീരിയർ വർക്കുകൾ കൊണ്ട് അടുക്കള സെറ്റ് ചെയ്തിരിക്കുന്നു.  ഈ വീടിന്റെ ഇന്റീരിയർ ഡിസൈനുകൾ ഉൾപ്പെടെയുള്ള ആകെ നിർമാണച്ചെലവ് 42 ലക്ഷം രൂപയാണ്.

Rate this post

Comments are closed.