അല്ലു അർജുന്റെ രസകരമായ മറുപടി കേട്ട് കയ്യടിച്ച് കളക്ടറും കേരളവും.!! Allu Arjun Mass Dialogue Malayalam

മറ്റേത് ഭാഷയിലെ പ്രേക്ഷകരേക്കാൾ വ്യത്യസ്തരാണ് മലയാളി പ്രേക്ഷകർ. അതിരുകളില്ലാത്ത ആസ്വാദനശേഷിക്ക് ഉടമകളായവർ. അത് കൊണ്ടാണ് ഏത് ഭാഷയിലെ ചിത്രങ്ങളും ഇവിടുത്തെ തിയേറ്ററുകളിൽ ഒരേ പോലെ സ്വീകരിക്കപ്പെടുന്നതും മറ്റുള്ള ഇൻഡസ്ട്രികളിലെ നടന്മാർക്ക് പോലും ഇവിടെ ഫാൻസുണ്ടാകുന്നതും.തമിഴിലെ വിജയിക്കും സൂര്യക്കും അജിത്തിനുമൊക്കെ ശേഷം മലയാള മനസ്സിലേക്ക് ഇടിച്ചു കയറി വന്ന തെലുങ്ക് താരമാണ് അല്ലു അർജുൻ. ‘ആര്യ’ എന്ന അല്ലുവിന്റെ സൂപ്പർഹിറ്റ് തെലുങ്കു ചിത്രം കേരളത്തിൽ വലിയ ഓളം സൃഷ്ടിച്ചു.2004 ൽ ആണ് ആര്യ ഇറങ്ങിയത്. മൊഴിമാറ്റ ചിത്രമായിട്ട് പോലും ‘ആര്യ’ കേരളത്തിലും വൻ വിജയം നേടി. പിന്നീട് അല്ലുവിന്റെ എല്ലാ പടങ്ങളും മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്.

കേരളം അല്ലുവിനെ സ്വന്തം ഇൻഡസ്ട്രിയിലെ ഒരു നടനെപ്പോലെയാണ് ഇന്നും സ്നേഹിക്കുന്നത്. അങ്ങനെയാണ് അല്ലു അർജുന് ‘മല്ലു അർജുൻ’ എന്ന പേര് ലഭിച്ചത്.തനിക്ക് മലയാളികൾ തരുന്ന സ്നേഹത്തിന് അല്ലു പല തവണ നന്ദി പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ അതിനെപ്പറ്റി എഴുതി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച പോസ്റ്റ്‌ ആണ് വൈറൽ ആയിരിക്കുന്നത്.കഴിഞ്ഞ ഒരു ദിവസം തന്നെ കാണാൻ എത്തിയ ഒരു 17 കാരിയെപ്പറ്റിയാണ് പോസ്റ്റിൽ പ്രതിപാദിക്കുന്നത്. പ്ലസ് ടുവിനു 92% മാർക്ക് നേടി പാസ്സായ ആലപ്പുഴ സ്വദേശിയായ വിദ്യാർത്ഥിനി തുടർപഠനത്തിനു തന്നെ സഹായിക്കണം എന്ന ആവശ്യവുമായാണ് കളക്ടറുടെ മുൻപിൽ എത്തിയത്.

പിതാവ് കോവിഡ് വന്ന് മരിച്ചതോടെ സാഹചര്യങ്ങൾ വഷളായ കുടുംബത്തിന്റെ പ്രതീക്ഷ അവളിലാണ്.നഴ്സിംഗിനു പോകാൻ ആഗ്രഹിച്ച അവൾക്ക് അതിനുള്ള പണമില്ലാത്തതിനാൽ പോകാൻ സാധിച്ചില്ല. ഉടനെ തന്നെ ഐ ഫോർ ആലപ്പി എന്ന ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി അവളെ സഹായിക്കാൻ കളക്ടർ വി ആർ കൃഷ്ണ തേജ തീരുമാനിച്ചു.മെറിറ്റ് ക്വാട്ടയിലുള്ള അഡ്മിഷന്റെ സമയം അവസാനിച്ചതിനാൽ മാനേജ്മെന്റ് സീറ്റിലെ അഡ്മിഷൻ എടുക്കാനാവൂ. തുടർന്ന് പല കോളേജുകളിൽ ബന്ധപ്പെട്ട ശേഷമാണ് കാറ്റാനം സെന്റ് തോമസ് നഴ്സിംഗ് കോളേജിൽ അഡ്മിഷൻ തരപ്പെടുത്തിയത്. പിന്നെ മുൻപിലുള്ള തടസ്സം പഠനചിലവായിരുന്നു. അതിനും കളക്ടർ തന്നെ മുന്നിട്ടിറങ്ങി.

ആന്ധ്രപ്രദേശുകരനായ കളക്ടർ തങ്ങളുടെ സൂപ്പർ സ്റ്റാറിനോട് തന്നെ സഹായം അഭ്യർത്ഥിച്ചു. ഒരു വർഷത്തെ സ്പോൺസർഷിപ്പ് ആവശ്യപ്പെട്ട കളക്ടറെ ഞെട്ടിച്ചു കൊണ്ട് നമ്മുടെ സ്വന്തം അല്ലു(മല്ലു ) അർജുൻ ഹോസ്റ്റൽ ഫീ ഉൾപ്പെടെ 4 വർഷത്തെ പഠനച്ചിലവും ഏറ്റെടുത്തു. കളക്ടർ നേരിട്ട് ചെന്നാണ് കുട്ടിയെ കോളേജിൽ ചേർത്തത്.വിദ്യാർത്ഥിനിക്ക് ആശംസ നേർന്ന കളക്ടർ വി ആർ കൃഷ്ണ തേജ, അല്ലു അർജുനും നന്ദി പറഞ്ഞു.2018 ലെ വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസ പദ്ധതിയായി സബ് കളക്ടർ വി ആർ കൃഷ്ണ തേജ ഐ എ എസ് ആരംഭിച്ച പദ്ധതിയാണ് ‘ഐ ആം ഫോർ ആലപ്പി’. എന്നാൽ ആലപ്പുഴയുടെ സമഗ്രവികസനവും കോർത്തിണക്കുന്നത് ഈ പദ്ധതിയാണ്.

Comments are closed.