365 ദിവസത്തെ സന്തോഷം.!! വിവാഹം കഴിഞ്ഞ് ഒരു വർഷം ആയിരിക്കുന്നു, ആരാധകരുമായി സന്തോഷം പങ്കിട്ട് പ്രിയതാരം എലീന പടിക്കൽ.!! Alina Padikkal First Anniversary Malayalam

മലയാളം ടെലിവിഷൻ പരമ്പരകളിലൂടെ ജനങ്ങൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് എലീന പടിക്കൽ. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഭാര്യ എന്ന പരമ്പരയലൂടെയാണ് എലീന പ്രേക്ഷകർക്ക് സുപരിചിതയായത്.
ഒരു നടിയെന്ന നിലയിൽ മാത്രമല്ല നല്ലൊരു ടെലിവിഷൻ അവതാരക കൂടിയാണ് താരം. ഡി ഫോർ ഡാൻസ്, ബട്ടർഫ്ലൈസ്, കോമഡി സർക്കസ്, ഹോട്ട് ആൻഡ് സ്പൈസി എന്നിവയിലെല്ലാം അവതാരകയായി പ്രേക്ഷകർക്ക് മുൻപിലെത്തി.അലീന തന്റെ സുഹൃത്തായിരുന്ന രോഹിത്തിനെ ആണ് വിവാഹം കഴിച്ചത്.

വിവാഹം കഴിഞ്ഞ് ഒരു വർഷം ആയിരിക്കുന്നു. ടെലിവിഷൻ പരമ്പരകളിലും അവതാരകയായും മാത്രമല്ല ജനങ്ങൾക്ക് മുൻപിൽ എത്തുന്നത് തന്റെ സോഷ്യൽമീഡിയയിലും സജീവം ആണ് താരം. ഇപ്പോഴിതാ താരം തന്റെ പുത്തൻ വിശേഷങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഒരു വർഷം ആയിരിക്കുന്നു. അതായത് ജീവിതത്തിലെ ഒന്നിച്ചുള്ള 365 ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ് ഇന്ന്.

ഹാപ്പി ഫസ്റ്റ് ആനിവേഴ്സറി എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. രോഹിത്തിനൊപ്പമുള്ള നാല് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. മൃദുല വിജയും, രഞ്ജിനി ചാണ്ടിയും മറ്റ് ആരാധകരും ചിത്രത്തിനു താഴെ ആശംസകളുമായി എത്തിയിട്ടുണ്ട്. ബിഗ് ബോസ് ഹൗസിൽ എലീനയും രഞ്ജിനി ചാണ്ടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു രോഹിത്തും താരവും തമ്മിലുള്ള വിവാഹം.

പ്രണയബന്ധം ആയതിനാൽ വീട്ടുകാർ സമ്മതിക്കില്ല എന്നായിരുന്നു താരത്തിന്റെ പേടി. എന്നാൽ ഇത് വീട്ടുകാർ സമ്മതിക്കുകയും ഇരുവരും പിന്നിട് വിവാഹിതരാവുകയും ആയിരുന്നു. പങ്കുവെച്ചിരിക്കുന്നതിൽ ആദ്യത്തെ രണ്ട് ചിത്രങ്ങൾ റിസപ്ഷന്റേതും രണ്ടെണ്ണം വിവാഹത്തിന്റെതുമാണ്. കല്യാണവും വിവാഹവും താരങ്ങളും ആരാധകരും ആഘോഷമാക്കിയിരുന്നു. ഇൻസ്റ്റഗ്രാമിൽ താരം പങ്കു വെച്ചിരിക്കുന്ന ഈ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് ലൈക്കുകളും കമന്റുകളും വാരി കൂട്ടിയിരിക്കുന്നത്.

Comments are closed.