ഇതെന്റെ മാത്രമാണ്… തുറന്നുപറഞ്ഞ് ആലീസ്; ആലീസിന്റെ പുതിയ വിശേഷം വൈറൽ.!! Alice Christy About Marriage Album Goes Viral Malayalam

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ട് പേരാണ് ആലീസും സജിനും. ഒരു സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് അപാരത കൊണ്ട് സോഷ്യൽ മീഡിയ കീഴടക്കിയവർ. ടെലിവിഷൻ പ്രേക്ഷകർക്ക് ആലീസിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അന്നും ഇന്നും മലയാളം സീരിയലുകളിലെ ചോക്ലേറ്റ് നായികയാണ് ആലീസ്. കഴിഞ്ഞ വർഷം നവംബര്‍ 18നായിരുന്നു ആലീസിന്റെയും സജിന്റെയും വിവാഹം. പിന്നീട് സോഷ്യൽ മീഡിയ അടക്കിവാഴുകയായിരുന്നു ഇവർ.

സ്വന്തം യൂ ടൂബ് ചാനലിൽ സ്ഥിരമായി വീഡിയോകൾ പങ്കുവെക്കാറുണ്ട് ഇവർ. ഇപ്പോഴിതാ ഇവരുടെ പുതിയ കണ്ടന്റ്റ് വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിലെ പൊട്ടിച്ചിരിപ്പിക്കുന്ന ചർച്ചയായിരിക്കുകയാണ്. വിവാഹ ആൽബമാണ് ഇത്തവണ വിഷയം. ആല്‍ബത്തിലെ ഫോട്ടോസും അതിന് പിന്നിലെ ചില കഥകളും എല്ലാം വീഡിയോയില്‍ ആലീസ് പറയുന്നുണ്ട്. കൂടെ സജിനും സജിന്റെ പെങ്ങൾ കുക്കുവും ചേരുമ്പോൾ സംഗതി ഫൺ ആയി എന്ന് പറയാം.

സജിനെ ട്രോളിയും കളിയാക്കിയുമാണ് ഫുൾ വീഡിയോ മുന്നോട്ടുപോകുന്നത്. ഈ ആല്‍ബത്തില്‍ ഏറ്റവും കൂടുതലുള്ളത് ആലീസിന്റെ സിംഗിള്‍ ഫോട്ടോകൾ ആണ്.ഇതെന്റെ സോളോ കല്യാണ ആല്‍ബമാണെന്ന് തമാശക്കെങ്കിലും ആലീസ് പറയുന്നുമുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ആയിട്ടില്ലെങ്കിലും സ്വന്തം രൂപത്തില്‍ വന്ന മാറ്റമാണ് ആലീസിനെ ഏറ്റവും പേടിപ്പെടുത്തുന്നത്. അന്ന് എത്ര മെലിഞ്ഞിട്ടായിരുന്നു എന്ന് ഓരോ ഫോട്ടോ എടുത്ത്

നോക്കുമ്പോഴും ആലീസ് എടുത്തുപറയുന്നു. എന്തായാലും വിവാഹ ആൽബത്തിന്റെ വിശേഷങ്ങളുമായി വന്ന വീഡിയോ പ്രേക്ഷകർക്കും ഏറെ ഇഷ്ടപ്പെട്ടു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആരാധകർക്ക് എപ്പോഴും ഒരു ത്രില്ലാണ്. ഇടക്ക് യൂ ടൂബ് ചാനൽ പോയി എന്നൊക്കെ പറഞ്ഞ് ആലീസ് രംഗത്തെത്തിയിരുന്നു. രസകരമായ വീഡിയോകളാണ് ആലീസും സജിനും യൂടൂബ് ചാനൽ വഴി പുറത്തുവിടാറുള്ളത്.

Comments are closed.