ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ച് ആലിയ ഭട്ട്, ആഘോഷത്തിൽ ഒത്തുചേർന്ന് സൂപ്പർതാരങ്ങളും.!! Aliabhatt Baby Shower Photos

ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഉള്ള ഒരുക്കത്തിലാണ് ബോളിവുഡ് സൂപ്പർതാരങ്ങൾ ആയ ആലിയ ഭട്ടും രൺബീറും. കല്യാണം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം താരങ്ങൾ കുഞ്ഞ് വരുന്ന സന്തോഷ വാർത്ത ആരാധകർക്കായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ബേബി ഷവറിന്റെ ചിത്രങ്ങൾ ആലിയ ഭട്ട് തന്റെ ഇൻസ്റ്റാഗ്രാമിൽ പേജിൽ പങ്കുവെച്ചിരിക്കുക ആണ്. ബുധനാഴ്‌ച ആണ് ആലിയയുടെ ബേബി ഷവർ മുംബൈയിലുള്ള അവരുടെ വസതിയിൽ വെച്ച് നടന്നത്.

ഇരു താരങ്ങളുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. കരിഷ്‌മ കപൂർ, കരൺ ചോഹർ, നീതു കപൂർ, ഷഹീൻ ഭട്ട് തുടങ്ങിയവർ എല്ലാം ചടങ്ങിന് ഒത്തുകൂടി. എല്ലാവരുടെയും മുൻപിൽ സ്നേഹ പ്രകടനം നടത്തുന്ന കൂട്ടത്തിൽ അല്ല രൺബീർ. എന്നാൽ ബേബി ഷവർ ചടങ്ങിൽ രൺബീർ പ്രണയപുരസരം ഭാര്യയെ ചേർത്തുപിടിച്ച് ആലിംഗനം ചെയ്യുന്ന ചിത്രങ്ങളും ആലിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ആരാധകർക്ക് പുറമെ മറ്റുതാരങ്ങളും ആശംസകളുമായി കമ്മെന്റ് ബോക്സിൽ അണിനിരന്നു.

ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രം ആണ് ‘ബ്രഹ്മാസ്ത്ര’. ബ്രഹ്മാസ്ട്രയുടെ ഷൂട്ടിംഗ് അരഭിച്ചതിന് തൊട്ടുപിന്നാലെയാണ് ആലിയയും രൺബീറും പ്രണയത്തിൽ ആവുന്നത്. 2018 ൽ സോനം കപൂറിന്റെ വിവാഹ ചടങ്ങിൽവെച്ച് അവർ പ്രണയ ബന്ധം അറിയിച്ചു. ഈ വർഷം ഏപ്രിൽ ആയിരുന്നു വിവാഹിതർ ആയത്. ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പും മറ്റ് ബോളിവുഡിലും ആരാധകർക്കിടയിലും ചർച്ചയാണ്.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ സജീവം ആണ്. മഞ്ഞ നിറത്തിൽ ഉള്ള കുർത്ത ആണ് ആലിയ ധരിച്ചിരുന്നത്ത്. അതിനോടുത്തുള്ള പച്ച ഷെയ്ഡുള്ള ആഭരണങ്ങളും താരത്തെ കൂടുതൽ സുന്ദരി ആക്കി. രൺബീർ ലൈറ്റ് പിങ്കും വെള്ളനിറത്തിലുമുള്ള കുർത്ത അണിഞ്ഞ് ആയിരുന്നു ചടങ്ങിൽ എത്തിച്ചേർന്നത്. കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ് താരങ്ങളും ആരാധകരും

Comments are closed.