കുടുംബസമേതം താരദമ്പതിമാർ; റിലീസിനൊരുങ്ങി അജിത്തിൻറെ പുതു ചിത്രമായ തുണിവ്.!! Ajith New Movie Thuniv Getting Ready To Release January 2023 Malayalam

Ajith New Movie Thuniv Getting Ready To Release January 2023 Malayalam: നിരവധി തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് അജിത് കുമാർ.തമിഴ് മാത്രമല്ല തെലുങ്ക്, ഹിന്ദി എന്നീ ഭാഷാ ചിത്രങ്ങളിലും താരം ഇതിനോടകം തന്നെ കഴിവ് തെളിയിച്ചിട്ടുണ്ട്. മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് മൂന്ന് തവണ ഇദ്ദേഹം സ്വന്തമാക്കി. പ്രേമ പുസ്തകം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. 1992 ലാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. തമിഴ് ചിത്രമായ കാതൽ കോട്ടയ് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് ഇദ്ദേഹം സുപരിചിതനായി മാറിയത്.

വാലി എന്ന ചിത്രത്തിലെ അഭിനയം പ്രേക്ഷകർ നെഞ്ചിലേറ്റിയിരുന്നു. രണ്ടായിരത്തിലാണ് താരം വിവാഹിതനാകുന്നത്. സിനിമാനടി ശാലിനിയാണ് ജീവിതപങ്കാളി. ഇരുവർക്കും രണ്ടു മക്കളാണ്. 2008 ൽ ഇവർക്ക് ഒരു ഒരു പെൺകുട്ടി ജനിച്ചു. അനുഷ്ക എന്നാണ് മകളുടെ പേര്. അദ്വിക്കാണ് മകൻ. ആനന്ദപ്പൂങ്കാറ്റ്, അമർക്കളം,മുഖവരി,കണ്ടുകൊണ്ടെൻ കണ്ടുകൊണ്ടേൻ, അശോക, രാജ, വില്ലൻ, എന്നെ താലാട്ട വരുവാള, ആഞ്ജനേയ, ജന, അട്ടഹാസംപരമശിവൻ, തിരുപ്പതി, ബില്ല ഏകൻ,വീരം, വിവേകം, വിശ്വാസം, നേർക്കൊണ്ട പാർവയ്, എന്നിവയെല്ലാം താരം അഭിനയിച്ച ചില ചിത്രങ്ങളാണ്.

തമിഴിൽ മാത്രമല്ല മലയാളത്തിലും നിരവധി ആരാധകർ അജിത്തിന് ഉണ്ട്. താരത്തിന്റെ പുത്തൻ ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്. അടുത്തതായി അജിത്തിന്റെതായി റിലീസ് ആവാനുള്ള ചിത്രമാണ് തുണിവ്. എച്ച് വിനോദാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ഈ ചിത്രത്തിൽ അജിത്തിനൊപ്പം നായികയായി അഭിനയിക്കുന്നത് മഞ്ജു വാര്യർ ആണ്. 2023 ജനുവരിയോടെ ഈ ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തു മെന്നാണ് കരുതുന്നത്.താരം തന്റെ എല്ലാ വിവരങ്ങളും സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്.

ശാലിനിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി ഇടയ്ക്ക് ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ അജിത്തിന്റെ ഒരു കുടുംബചിത്രമാണ് ആരാധകർക്ക് മുൻപിലേക്ക് എത്തുന്നത്. ശാലിനിയും അജിത്തും ഒപ്പം മക്കളായ അനുഷ്കയും അദ്വൈക്കും ഒന്നിച്ചുള്ള ഒരു ചിത്രമാണിത്. കുടുംബത്തോടൊപ്പം തുണിവ് എന്ന പുതു ചിത്രത്തിന്റെ ആഘോഷത്തിലാണ് താരം. തുണിവ് എന്ന പുതു ചിത്രം കാണാൻ നിരവധി ആരാധകരാണ് കാത്തിരിക്കുന്നത്.

Comments are closed.