അജാസ് പട്ടേലിന് വമ്പൻ സമ്മാനം 😍ഇത് ഇന്ത്യൻ ടീം സ്റ്റൈൽ 👌👌

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ കിവീസിന് എതിരായ ടെസ്റ്റ്‌ പരമ്പരക്ക്‌ ഒടുവിൽ അവസാനം. നിർണായയകമായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ 374റൺസിന്റെ വമ്പൻ ജയം നേടിയാണ് വിരാട് കോഹ്ലിയും ടീമും പരമ്പര ജയം വളരെ അധികം ആഘോഷമാക്കി മാറ്റിയത്. ജയത്തോടെ പരമ്പര 1-0ന് സ്വന്തമാക്കിയ ടീം ഇന്ത്യ സ്വദേശത്തിൽ

തുടർച്ചയായ പതിനാലാം പരമ്പര ജയമാണ് നേടിയത്. കൂടാതെ ഈ ജയത്തോടെ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിലിലും ഇന്ത്യൻ ടീം മൂന്നാമത് എത്തി. ഒന്നാം ഇന്നിങ്സിൽ 10 ഇന്ത്യൻ വിക്കറ്റുകൾ വീഴ്ത്തിയ അജാസ് പട്ടേൽ രണ്ടാം ഇന്നിങ്സിലെ 4 വിക്കറ്റുകൾ അടക്കം മുംബൈ ടെസ്റ്റിൽ 14 വിക്കറ്റുകളാണ് എറിഞ്ഞിട്ടത്.

ഈ നേട്ടത്തിൽ ഇന്ത്യൻ ടീമും താരങ്ങളും അജാസ് പട്ടേലിനെ വാനോളം പുകഴ്ത്തിയിരുന്നു. ഇത് കൂടാതെയാണിപ്പോൾ ഇന്ത്യൻ ടീം ജേഴ്സി അശ്വിൻ അജാസ് പട്ടേലിന് സമ്മാനമായി നൽകിയത്. ഇന്ത്യൻ ടീമിലെ താരങ്ങൾ എല്ലാം തന്നെ ഒപ്പിട്ട ഒരു ഇന്ത്യൻ ജേഴ്സിയാണ് സ്റ്റാർ സ്പിന്നർ അശ്വിനിൽ നിന്നും അജാസ് പട്ടേൽ ഏറ്റുവാങ്ങിയത്.

അതേസമയം അജാസ് പട്ടേൽ നേട്ടത്തെ അശ്വിൻ മാൻ ഓഫ് ദി സീരീസ് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം വാനോളം പുകഴ്ത്തിയിരുന്നു.പലരും ഇത്തരം ടെണിംഗ് വിക്കറ്റുകളിൽ സ്പിൻ ബൗളർമാർക്ക് എളുപ്പം വിക്കറ്റ് വീഴ്ത്താൻ സാധിക്കുമെന്ന് വിശ്വസിക്കും എങ്കിലും കാര്യങ്ങൾ അത്ര എളുപ്പമല്ല എന്നാണ് അശ്വിന്റെ അഭിപ്രായം.

Rate this post

Comments are closed.