Ahaana Krishna : പൂർണ്ണിമയുടെ ഔട്ഫിറ്റിൽ അതീവ സുന്ദരിയായി നടി അഹാന കൃഷ്ണ; കണ്ണെടുക്കാനേ തോന്നുന്നില്ലെ എന്ന് ആരാധകർ.!!

സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള താരകുടുംബം ആണ് നടൻ കൃഷ്ണകുമാറിന്റേത്. താരത്തിന്റെ നാല് പെൺമക്കളും സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങളാണ്. അതിൽ മൂത്ത മകൾ അഹാന കൃഷ്ണൻ അച്ഛൻറെ പാത പിന്തുടർന്ന് നേരത്തെ തന്നെ സിനിമാ ലോകത്തേക്ക് കടന്നു വന്നിരുന്നു. മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് അഹാന കൃഷ്ണ. ടോവിനോയ്ക്ക് ഒപ്പമുള്ള താരത്തിന്റെ ലൂക്ക


എന്ന ചിത്രം മലയാളികൾ പ്രത്യേകിച്ച് യുവാക്കൾ വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്. അഭിനയത്രിക്കൊപ്പം തന്നെ മോഡലിങ്ങിലും ഏറെ സജീവമാണ് താരം. അഭിനേത്രി എന്നതിലുപരി ഒരു ഡയറക്ടർ എന്ന നിലയിലും താരം തിളങ്ങിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. അതീവ സുന്ദരിയായാണ് അഹാനയെ ചിത്രത്തിൽ കാണുന്നത്. നടി പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ‘പ്രാണ’ ബ്രാൻഡിന്റെ മനോഹരമായ ഔട്ഫിറ്റിൽ ആണ് അഹാന തിളങ്ങിയിരിക്കുന്നത്.

അസാനിയ നസ്രിൻ ആണ് താരത്തെ സ്റ്റൈലിഷ് ചെയ്‌തിരിക്കുന്നത്‌. സരിൻ രാംദാസ് ആണ് താരത്തിന്റെ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ഉണ്ണിയാണ് അഹാനയെ മനോഹരമായി മേക്കപ്പ് ചെയ്തിരിക്കുന്നത്. ലെഹങ്കയിൽ അതീവ സുന്ദരിയായിട്ടാണ് ചിത്രങ്ങളിൽ അഹാന തിളങ്ങിയിരിക്കുന്നത്. താരത്തിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Comments are closed.