കിടിലൻ ഡാന്‍സുമായി അഹാദിഷിക: കൃഷ്ണ സഹോദരിമാരുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍.!! Ahadishika Latest Dance Video

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടന്‍ കൃഷ്ണകുമാറിന്റെ മക്കള്‍. നടി അഹാന കൃഷ്ണകുമാറിന്റെയും സഹോദരിമാരുടെയും കിടിലന്‍ നൃത്തച്ചുവടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ പുതിയ കിടിലിന്‍ ഡാന്‍സ് വീഡിയോയുമായി എത്തയിരിക്കുകയാണ് കൃഷ്ണ സഹോദര്‍. അഹാന, ഇഷാനി, ദിയ, ഹന്‍സിക എന്നീ നാലു സഹോദരിമാര്‍ക്കു കൂടി ചേര്‍ത്ത് ഇന്‍സ്റ്റാഗ്രാമില്‍ അഹാദിഷിക എന്ന പേരില്‍ അക്കൗണ്ടുമുണ്ട്.

സിംഗപ്പൂരിലെ മറീന ബേയുടെ മുന്‍വശത്തുള്ള മറീന ബേ സാന്‍ഡ്‌സ് എന്ന റിസോര്‍ട്ടില്‍ നിന്നുളള വീഡിയോകളാണ് താര പുത്രിമാര്‍ അവരുടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന്. അഹാദിഷികയുടെ ഒരു ഡാന്‍സിനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു, ഒരുപാട് ക്യൂട്ടാണ്, ഇനിയും പ്രതീക്ഷിക്കുന്നു തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോക്കു താഴെയായി വന്നു കൊണ്ടിരിക്കുന്നത്. നേരത്തേ അഹാന കൃഷ്ണയും സഹോദരിമാരും ചേര്‍ന്ന്

ചെയ്ത നൃത്തത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടിയിരുന്നു. അതിനു പിന്നാലെയാണ് പുത്തന്‍ വീഡിയോയുമായി കൃഷ്ണ സഹോദരിമാര്‍ എത്തിയിരിക്കുന്നത്. ലോക്ഡൗണ്‍ കാലമായതോടു കൂടി നാല് സഹോദരിമാരും അവരുടെ വിശേഷങ്ങള്‍ നിരന്തരം സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ടായിരുന്നു. ഓരോരുത്തരും വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിരന്തരം പങ്കുവെക്കാറുണ്ടായിരുന്നു. അവയെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്. അതോടൊപ്പം തന്നെ നിരവധി കമന്റുകളും ഇവര്‍ നാലുപേര്‍ക്കും ലഭിക്കാറുണ്ട്. ലോക്ക്ഡൗണ്‍ ആയതോടെ

താരങ്ങളുള്‍പ്പെടെ വീട്ടിനുള്ളിലിരുന്ന് തങ്ങളുടെ ഇഷ്ട പരിപാടികളൊക്കെ ചെയ്ത് ഒഴിവുവേളകള്‍ വിനോദവേളകളാക്കി മാറ്റിയ സമയത്ത് നടി അഹാനയും സഹോദരിമാരും കണ്ടെത്തിയ മാര്‍ഗ്ഗം ഡാന്‍സ് ആണ്. മുന്‍പ് അഹാന കൃഷ്ണയും സഹോദരിമാരും ചേര്‍ന്നുള്ള നൃത്തം സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടിയിരുന്നു. ഈ നാലു സുന്ദരിക്കുട്ടികളുടെ വീഡിയോകള്‍ക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കാറുളളത്. വലിയ ആരാധക പിന്തുണയുള്ള താര സഹോദരിമാരാണ് അഹാന, ഇഷാനി, ദിയ, ഹന്‍സിക എന്നിവര്‍. ഈ കുടുംബത്തിലെ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്.

Comments are closed.