അമ്മയുടെ ബ്ലൗസ് അണിഞ്ഞ ഈ കുഞ്ഞു താരം ആരാണെന്നറിയാമോ.!! ഈ ചിത്രത്തിലെ താരം ആരെന്ന് കണ്ടെത്തി സോഷ്യൽ മീഡിയ.!!

അമ്മയുടെ ബ്ലൗസ് അണിഞ്ഞു ഒത്തിരി പ്രിയപ്പെട്ട പാവയെ ഒപ്പംനിർത്തി ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇത് ആരാണ് എന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ടു കൊണ്ട് ഇത് നമ്മുടെ പ്രിയപ്പെട്ട നടി അഹാന കൃഷ്ണ ആയിരുന്നു, എന്ന് പറയുമ്പോൾ പ്രേക്ഷകർക്കും വിശ്വസിക്കാനാവുന്നില്ല. താര കുടുംബത്തിൽ നിന്ന് മലയാള സിനിമയുടെ പ്രിയ നായികയായി മാറിയ നടിയാണ് അഹാനകൃഷണ.

അഹാനയുടെ വീട്ടിലെ മറ്റ് എല്ലാവരുടെയും യൂട്യൂബ് ചാനലുകളും പോസ്റ്റുകളും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോൾ ഇതാ അഹാനയുടെ കുട്ടിക്കാലത്തെ ഒരു ഫോട്ടോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. സിനിമാ അഭിനയം മാത്രമല്ല സംവിധാനവും അഹാനയ്ക്കു വഴങ്ങും എന്ന് തെളിയിച്ചു കൊണ്ട് അഹാന കൃഷ്ണ കുമാർ ആദ്യമായി സംവിധാനം ചെയ്ത തോന്നൽ എന്ന മ്യൂസിക് ആൽബം യൂട്യൂബിൽ ഇപ്പോഴും വൈറലാണ്.

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, പതിനെട്ടാംപടി, എന്നീ ചിത്രങ്ങളിലൂടെയും അഹാന ശ്രദ്ധിക്കപ്പെട്ടിരുന്നു. നാൻസി റാണി, അടി എന്ന സിനിമകളാണ് അഹാന അഭിനയിച്ച് പുറത്തുവരാനുള്ള ചിത്രങ്ങൾ. ഇതുകൂടാതെ യാത്രയെ ഒരുപാട് ഇഷ്ടപ്പെടുന്ന നടികൂടി ആണ് അഹാന കൃഷ്ണ. അവധിക്കാലം ആഘോഷിക്കുന്നതിനായി കാശ്മീരിൽ പോയതും, കാശ്മീരിലെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ നിറയെ കാശ്മീരിലെ ചിത്രങ്ങളുടേയും അവിടെ ചെലവഴിച്ച് സമയത്തെ കുറിച്ചുമൊക്കെ പങ്കുവച്ചിരുന്നു.

പരമ്പരാഗത കാശ്മീരി വേഷമണിഞ്ഞ ചിത്രവും കയ്യിൽ ഒരു പാത്രം പിടിച്ചിട്ട് കാശ്മീരി ഖാവ എടുക്കട്ടെ എന്ന ചോദ്യവും ഒക്കെ ആയിട്ട് സോഷ്യൽ മീഡിയയിൽ അഹാന പങ്കു വച്ചിരുന്നു. 24 ലക്ഷം ഫോളോവെഴ്സ് ആണ് അഹാനായ്ക്ക് സോഷ്യൽ മീഡിയയിൽ ഉള്ളത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും വീഡിയോയും പ്രേക്ഷകർക്ക്‌ വളരെ പ്രിയപ്പെട്ടതാണ്.ഇപ്പോൾ അമ്മയുടെ ബ്ലൗസ് ഇട്ടിട്ടു കുഞ്ഞുപാവയും ഒപ്പമുള്ള ഫോട്ടോയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Comments are closed.