ഇരുപത്തിഏഴാം പിറന്നാളിന് ഒന്നാം പിറന്നാൾ റിക്രീയറ്റ് ചെയ്ത് നടി ആഹാന കൃഷ്ണ; എത്തിനോക്കാം നടിയുടെ പിറന്നാൾ ആഘോഷങ്ങളിലേക്ക്.!! Ahaana Krishna Birthday Recreation

മലയാളികളുടെ പ്രിയപ്പെട്ട സെലിബ്രിറ്റി കപ്പിൾസ് ആണ് നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും. ഇവരുടെ കുടുംബം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്.ഇവരുടെ മക്കൾ നാലുപേരും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇവരുടെ മൂത്ത മകളാണ് നടിയും ലൈഫ്‌സ്‌റ്റൈൽ വ്ലോഗ്ഗറും ആയ ആഹാന കൃഷ്ണ. നടി തന്റെ ഇരുപത്തി ഏഴാം പിറന്നാൾ വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചു ശ്രദ്ധ നേടിയിരിക്കുകയാണ്.

ഒന്നാം പിറന്നാളിന് കട്ട്‌ ചെയ്ത കേക്ക് അതേപടി റെക്രീയേറ്റ് ചെയ്യുകയും അമ്മയായ സിന്ധു കൃഷ്ണ മകളുടെ ഒന്നാം പിറന്നാളിന് ധരിച്ച അതേ സാരി ഉടുക്കുകയും അച്ഛൻ കൃഷ്ണകുമാർ നടിയുടെ ഒന്നാം പിറന്നാളിന് ധരിച്ചതിന് സമാനമായ ഒരു ഷർട്ടും ധരിച്ചു കൂടാതെ അന്നെടുത്ത ഫോട്ടോ അച്ഛന്റെയും അമ്മയുടെയും കൂടെ റെക്രീയേറ്റ്ചെയ്യുകയും ചെയ്തുകൊണ്ടാണ് നടിയുടെ ഇരുപത്തി ഏഴാം പിറന്നാൾ നടി വ്യത്യസ്തമാക്കിയത്.

നിരവധി മലയാള സിനിമ നടികളും നടന്മാരും നടിക്ക് പിറന്നാൾ ആശംസകളുമായെത്തി.മിയാസ് കപ്കേക്കറി ആണ് ആഹാന കൃഷ്ണയുടെ ഒന്നാം പിറന്നാൾ കേക്ക് രുചിയിലും ഭാവത്തിലും മാറ്റാമില്ലാതെ പുനർജീവൻ നൽകിയത്. ഒക്ടോബർ 13, 1995ൽ ജനിച്ച നടി 2014ൽ ഇറങ്ങിയ ‘ഞാൻ സ്റ്റീവ് ലോപ്പസ് ‘ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് കാലെടുത്തു വെക്കുന്നത്. ശേഷം ‘ ഞണ്ടുകളുടെ നാട്ടിലൊരിടവേള ‘ നടൻ ടോവിനോ തോമസിന്റെ കൂടെ ‘ലൂക്ക’ യിലും

നടി വേഷമിട്ടു. ഇവ കൂടാതെ മറ്റു അനേകം സിനിമകളിലും നടി അഭിനയിച്ചു.അഭിലാഷ് സുധീഷ് സംവിധാനം ചെയ്യുന്ന ‘മി മൈസെൽഫ് ആൻഡ് ഐ’ എന്ന യൂട്യൂബ് മലയാളം സീരിസിൽ മാളവിക എന്ന പ്രധാന കഥാപാത്രത്തിനും നടി ജീവൻ നൽകി. ‘നാൻസി റാണി’ ‘അടി’ എന്നിവ നടിയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളാണ്.

Comments are closed.