അന്നും ഇന്നും നീ എനിക്ക് പ്രിയപ്പെട്ടവൾ തന്നെ.!! അനുജത്തിയുടെ പതിനേഴാം പിറന്നാളിന് അഹാന കൃഷ്ണ നൽകിയ സമ്മാനം ആരെയും അത്ഭുതപ്പെടുത്തുന്നത് തന്നെ.!! Ahaana Krishna Birthday Gift To Hansika Krishna

നിർമ്മാതാവ്, സംഗീതസംവിധായക, അഭിനയത്രി തുടങ്ങി വ്യത്യസ്ത നിലകളിൽ വളരെ പെട്ടെന്ന് തന്നെ തന്റെ കഴിവ് തെളിയിച്ച താരമാണ് കൃഷ്ണകുമാറിന്റെ മകൾ അഹാന കൃഷ്ണ. അച്ഛനുശേഷം മകളും അഭിനയരംഗത്തേക്ക് കടന്നു വരികയും വളരെ പെട്ടെന്ന് തന്നെ ധാരാളം ആരാധകരെ സ്വന്തമാക്കി എടുക്കുകയും ചെയ്തിരുന്നു. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന അഹാനയുടെ ആദ്യ ചിത്രത്തിലെ അഭിനയം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം വേണ്ട രീതിയിൽ ഹിറ്റ് ആകാതെ പോയപ്പോഴും അഹാന എന്ന താരത്തെ ആദ്യ ചിത്രത്തിലൂടെ തന്നെ അടയാളപ്പെടുത്തി ഇടുകയായിരുന്നു.

പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരി ആയും അഹാന പ്രത്യക്ഷപ്പെട്ടു. ശേഷം നായിക പ്രാധാന്യമുള്ള ഒരു കഥാപാത്രത്തിലേക്ക് അഹാന ഉയരുന്നത് ടോവിനോ തോമസ് നായകനായി എത്തിയ ലൂക്കാ എന്ന ചിത്രത്തിലെ നീഹാരിക എന്ന കഥാപാത്രത്തിലൂടെയാണ്. ഇന്നും മലയാള സിനിമയിൽ ആ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് ഫലിപ്പിക്കാൻ മറ്റൊരു താരത്തിന് കഴിയുമോ എന്ന കാര്യം സംശയമാണ്. അത്രയേറെ മികവുറ്റ അഭിനയമായിരുന്നു അഹാന ഈ ചിത്രത്തിൽ കാഴ്ചവച്ചത്.

അഹാനെ പോലെ തന്നെ ദിയാ കൃഷ്ണയും ഇഷാനിയും ഹൻസികയും ഒക്കെ ഇന്ന് ആളുകൾക്ക് സുപരിചിതമായ മുഖങ്ങൾ തന്നെയാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ മലയാളികൾക്കിടയിലേക്ക് കടന്ന് ചെന്നത്. സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ എന്നറിയപ്പെടുന്ന ഇവരുടെ എല്ലാ വിശേഷങ്ങളും മലയാളികൾ വളരെ പെട്ടെന്ന് തന്നെ അടുത്തറിയാറുണ്ട്. സ്വന്തമായി എല്ലാവർക്കും യൂട്യൂബ്‌ ചാനൽ ഉള്ളതുകൊണ്ട് തന്നെ വീട്ടിലെ ഏറ്റവും ചെറിയ വിശേഷങ്ങൾ കാര്യങ്ങളും പോലും വീഡിയോയിൽ നിന്ന് മലയാളികൾക്ക് മനസ്സിലാക്കാം.

കഴിഞ്ഞ ദിവസമായിരുന്നു അഹാനയുടെ ഏറ്റവും ഇളയ സഹോദരിയുടെ ജന്മദിനം. പതിനേഴാം വയസ്സ് ആഘോഷിക്കുന്ന ഹൻസികയ്ക്ക് അഹാന നൽകിയ പിറന്നാൾ സമ്മാനങ്ങളുടെ ഏറ്റവും പുതിയ പോസ്റ്റാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അഹാനയുടെ ഒന്നാം വയസ്സിൽ ചാർട്ട് പേപ്പറുകൾ കൊണ്ട് ഹൻസിക എന്ന് എഴുതിയതും അതിനൊപ്പം ഇപ്പോൾ ഹൻസികാസ് പതിനേഴാം ഡിസ്ക്കോ പാർട്ടി എന്ന ബോർഡും താരം പങ്കുവെച്ചിട്ടുണ്ട്. തുടർന്ന് കേക്കിന്റെയും പിറന്നാളാഘോഷത്തിന്റെയും നിരവധി ചിത്രങ്ങൾ അഹാന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു കഴിഞ്ഞു.

Comments are closed.