ഇത്തവണത്തെ കളർ കോഡ് നീല.!! ഓണനിറവിൽ ഓണാഘോഷ ചിത്രങ്ങളുമായി അഹാനയും കുടുംബവും.!! Ahaana And Family Onam Special Photos

2022 ലെ ഓണം വരവേൽക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു കേരളം. അത് സമ്പൂർണ്ണമായി തന്നെ ആഘോഷിച്ചു മലയാളികൾ. സോഷ്യൽ മീഡിയയിലും ഓണത്തിന്റേതായ ഒരു അന്തരീക്ഷമായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളായി. പൂക്കളവും, കേരളം സാരിയിലുമുള്ള ചിത്രങ്ങളും ഓണ സന്ധ്യയും ഓണ ഓർമ്മകളും എല്ലാം പങ്കുവെയ്ക്കുന്ന തിരക്കിലാണ് താരങ്ങളും. മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള താരമാണ് കൃഷ്ണ കുമാർ. താരത്തിന്, മാത്രമല്ല കുടുംബത്തിനും ആരാധകർ ഏറെയാണ്. മകളും നടിയുമായ അഹാന മുതൽ ഇളയ മകൾ ഹൻസിക വരെ ഇൻസ്റ്റാഗ്രാമിലെ താരങ്ങളാണ്.

എല്ലാ കൊല്ലത്തെയും പോലെ ഓണ വസ്ത്രത്തിൽ, ആരാധകർക്ക് ഇടയിൽ ശ്രദ്ധ നേടിയിക്കുകയാണ് താരങ്ങൾ ഇപ്പോഴിതാ ഓണാഘോഷ സാരിയിൽ അണിഞ്ഞൊരുങ്ങി അഞ്ചു സുന്ദരികൾ, നടി അഹാനയാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചത്. എല്ലാ തവണയും കുടുംബം കേരളീയ വസ്ത്രത്തിലെത്തി ആരാധകരോട് ഓണാംശസകൾ നേരാറുണ്ട്. ചിത്രങ്ങൾ ഉടൻ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടി കഴിഞ്ഞു.

ഇത്തവണ കേരള സാരിയിൽ അഞ്ചു പേരും ഒരേപോലെ ഒരുങ്ങിയിരിക്കുകയാണ്. കളർ കോഡ് നീലയാണ്.കസവു സാരിയോടൊപ്പം നീലയുടെ പല ഷെയ്ഡുകളിൽ ഉള്ള ബ്ലൗസുകൾ ആണ് അഹാനയും സഹോദരിമാരും അമ്മയും ധരിച്ചിരിക്കുന്നത്. ‘ഓണാംശസകൾ’ എന്ന കുറിപ്പടിയോടു കൂടി ആണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. എല്ലാ കൊല്ലവും ഡ്രസ്സ് കോഡിൽ എത്തുന്ന താരങ്ങൾ, 2021 ൽ തിരുവോണത്തിന് പച്ച നിറത്തിലുള്ള കോഡ് ആയിരുന്നു.

2019 ലെ തിരുവോണത്തിന് പിങ്ക് പർപ്പിൾ നിറത്തിലുള്ള വസ്ത്രങ്ങളുമായിരുന്നു ധരിച്ചത് കടുത്ത നീല നിറത്തിലുള്ള ബ്ലൗസാണ് അഹാനയും ദിയയും ഇഷാനിയും ധരിച്ചത്. ഇളം നീല നിറമാണ് ഹൻസികയും അമ്മ സിന്ധു കൃഷ്ണയും ധരിച്ചത്. അഞ്ചു പേരും ഒരുമിച്ചുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ ആണ് താരങ്ങൾ പങ്കുവെച്ചത്. അച്ഛനും നടനും ആയ കൃഷ്ണ കുമാർ എവിടെ എന്ന ചോദ്യമാണ് ആരാധകർ മുന്നോട്ട് വെച്ചത്.

Comments are closed.