പഴമയിലേക്കൊരു തിരഞ്ഞു നോട്ടം; പത്തു വർഷത്തിന് ശേഷം നേരിൽ കണ്ട സന്തോഷം പങ്കുവച്ച് രാധ അംബികാമാർ.!! After Ten Years Radha Nair Meet Ambika Malayalam

After Ten Years Radha Nair Meet Ambika Malayalam: പഴയൊരു കാലത്തെ ഓർമയിലേക് കൊണ്ടുവരികയാണ് രാധ അംബിക സഹോദരിമാർ. മുംബൈയിലെ രാധയുടെ വീട്ടിൽ ചേച്ചിയായ അംബിക എത്തിയതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടുള്ള ചിത്രം രാധയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.ഒരു ഫ്രെയിമിൽ തന്നെ നാലു ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട് . ബ്ലാക്ക് ആൻഡ് വൈറ്റിൽ പ്രധാനപെട്ട ഒന്നും, വ്യത്യസ്ത പോസുകളിൽ മഞ്ഞയും നീലയും വേഷങ്ങളിൽ മറ്റു മൂന്നെണ്ണവും.

പത്തുവർഷങ്ങൾക്ക് ശേഷമാണ് അംബി ചേചി തന്റെ വീട്ടിൽ എത്തുന്നതെന്നും താൻ വളരെ സന്തോഷത്തിലാണെന്നും ചിത്രത്തിനൊപ്പം പങ്കുവെച്ചു അടിക്കുറിപ്പിൽ രാധ പറയുന്നു.1981 ഇൽ ‘അളകൈ ഒയിവതില്ലൈ ‘ എന്ന ഭാരതി രാജ ചിത്രത്തിലൂടെയാണ് രാധ നായർ എന്ന നടിയുടെ അരങ്ങേറ്റം. ഉദയ ചന്ദ്രിക എന്നതാണ് യഥാർത്ഥ പേര്. ആദ്യചിത്രം ക്ലിക്കായത്തോടെ തെലുങ്കിലും അവസരങ്ങൾ വന്നു. സഹോദരി അംബിക അപ്പോഴേക്കും മലയാളത്തിൽ പ്രധാനപെട്ട നടിമാരിൽ ഒരാളായി മാറിയിരുന്നു.

അംബികക്കൊപ്പം’കാതൽ പരിസു ‘ എന്ന തമിഴ് ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിച്ചു. അംബിക രാധാമാർ എന്ന ചുരുക്കൽ പേര് സമ്പാദിച്ചു. സംവിധായകൻ കെ. ജി ജോർജ്ന്റെ ‘ഇരകൾ ‘ എന്ന ചിത്രത്തിൽ നിർമല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മലയാളത്തിലേക്കുള്ള കടന്നുവരവ്. നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച അവർ വിവാഹാശേഷം അഭിനയ ജീവിതത്തിന് വിരാമമിട്ടെങ്കിലും ഭർത്താവിനോപ്പം ബിസ്സിനെസ്സിൽ ശ്രദ്ധിച്ചു പോന്നു.

1986 ഇൽ രാധയും അംബികയും ചേർന്ന് തുടങ്ങിയ സ്റ്റുഡിയോ ആണ് ‘എ. ആർ. എസ് ‘. കേവലം നടി മാത്രമായി ഒതുങ്ങാതെ ജൂനിയർ റെഡ് ക്രോസ്സ് എന്ന സങ്കടനയിലൂടെ സാമൂഹ്യ സേവന രംഗത്തും അവർ സജീവമാണ്.മലയാളത്തിൽ ഒരുകാലത്തു തിളങ്ങി നിന്നിരുന്ന നടിയായിരുന്നു അംബിക. നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ആരാധകരുടെ മനം കവരാൻ താരത്തിന് സാധിച്ചു.

Rate this post

Comments are closed.