തങ്ങളുടെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങൾ.!! കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി പ്രേക്ഷകരുടെ പ്രിയതാരദമ്പതിമാരായ ശ്രീകുമാറും സ്നേഹയും.. വിശേഷങ്ങൾ അറിയാം.!! Actress Sneha And Sreekumar interview talking About her pregnancy Viral News Malayalam

Actress Sneha And Sreekumar interview talking About her pregnancy Viral News Malayalam : നിരവധി പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് സ്നേഹ ശ്രീകുമാർ. ടെലിവിഷൻ ഷോകളിലൂടെ മാത്രമല്ല സോഷ്യൽ മീഡിയയിലും സ്നേഹ സജീവ സാന്നിധ്യമാണ്. താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്ന് ആണ് പ്രേക്ഷകശ്രദ്ധ നേടാറുള്ളത്. താരത്തിന്റെ ഭർത്താവാണ് ശ്രീകുമാർ. ശ്രീകുമാറും ഒരു ടെലിവിഷൻ അഭിനേതാവാണ്.

മറിമായം എന്ന പരമ്പരയിലൂടെയാണ് സ്നേഹ പ്രേക്ഷകർക്ക് പ്രിയങ്കരി ആയത് എങ്കിൽ ചക്കപ്പഴം എന്ന പരമ്പരയിലെ അവതരണത്തിലൂടെയാണ് ശ്രീകുമാർ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയത്. കല്യാണം കഴിഞ്ഞ് വർഷങ്ങളായെങ്കിലും കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ ഇരുവരും നിരവധി ചോദ്യങ്ങൾ സമൂഹത്തിൽ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇതാ ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് വരാൻ പോവുകയാണ്. ഇപ്പോൾ സ്നേഹക്ക് ആറാം മാസമാണ്.

Actress Sneha And Sreekumar interview talking About her pregnancy Viral News Malayalam 1

താരത്തിലെ ഗർഭകാലത്തെ കുറിച്ച് ഇതിനുമുൻപ് തന്നെ പ്രേക്ഷകരോട് നിരവധി തവണ താരം തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ജൂൺ മാസത്തോടുകൂടി സ്നേഹിക്കും ശ്രീകുമാറിനും ഒരു കുഞ്ഞ് പിറക്കാൻ പോവുകയാണ്. ഇരുവരും ഇതിന്റെ സന്തോഷത്തിലാണ്. തങ്ങൾക്ക് എങ്ങനെയുള്ള കുഞ്ഞു വേണമെന്ന് ഒന്നുമില്ല എന്നും ആരോഗ്യമുള്ള ഒരു കുഞ്ഞു മതി എന്നുമാണ് ഇരുവരും പറയുന്നത്. എന്നാൽ തന്റെ കുഞ്ഞ് പാട്ട് പാടണം എന്ന് തനിക്ക് ആഗ്രഹമുണ്ട് എന്ന് സ്നേഹ പറയുന്നു.

അതുപോലെ കുഞ്ഞിന് ഇടാനുള്ള പേര് കണ്ടുവെച്ചിട്ടുണ്ടെന്നും പെട്ടെന്ന് തന്നെ വിളിക്കാൻ പറ്റുന്ന ഒരു പേര് ആയിരിക്കണം അത് എന്നുമാണ് തങ്ങളുടെ ആഗ്രഹം എന്നുമാണ് ഇരുവരും പറയുന്നത് . ശ്രീകുമാറും സ്നേഹയും തമ്മിലുള്ള ദാമ്പത്യത്തെ പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമാണ്. പരസ്പരം സ്നേഹത്തോടും ബഹുമാനത്തോടും കൂടിയാണ് ഇരുവരും കഴിയുന്നത്. ഗർഭിണിയാണെങ്കിലും തന്റെ ഷൂട്ടിങ്ങുകൾ ഒന്നും തന്നെ താൻ മുടക്കിയിട്ടില്ല എന്ന് സ്നേഹ പറയുന്നു. ഇരുവരുടെയും ഈ ഇന്റർവ്യൂവിന് താഴെ നിരവധി കമന്റുകൾ ആണ് ആരാധകർ പോസ്റ്റ് ചെയ്യുന്നത്.

Rate this post

Comments are closed.