മണിച്ചിത്രത്താഴിലെ ഗംഗയെ ഓർത്തെടുത്ത് ശോഭന; നാഗവല്ലിയും രാമനാഥനും നൃത്തം ചെയ്യുന്നത് എണ്ണ പുരട്ടിയ തറയിൽ’…അറിയാകഥയുമായി നടി..! Actress Shobana About Manichithrathazh Movie Nagavalli Dance Malayalam
Actress Shobana About Manichithrathazh Movie Nagavalli Dance Malayalam: മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴിലെ ‘ഒരു മുറൈ വന്ത് പാർത്തായ’ എന്ന ഗാനരംഗത്തെക്കുറിച്ചുള്ള കഥ വെളിപ്പെടുത്തി നടി ശോഭന. ശോഭനയും ശ്രീധറും ആണ് ചിത്രത്തിൽ നാഗവല്ലിയും രാമനാഥനുമായി എത്തിയിരുന്നത്. ഇരുവരും ചടുലമായ നൃത്തം അവതരിപ്പിക്കുന്നത് കറുത്ത നിറത്തിലുള്ള തറയിലാണ് . ഗാനരംഗത്തിൽ തറ തിളങ്ങുന്നതു കാണാനാകും. തറയില്‍ എണ്ണ പുരട്ടിയതുകൊണ്ടാണെന്നു തറ തിളങ്ങിയതെന്നാണ് ശോഭന പറയുന്നത് .
എണ്ണമയമുള്ള തറയിൽ നൃത്തം ചെയ്യാൻ താനും ശ്രീധറും ഏറെ ബുദ്ധിമുട്ടിയെന്നും ശോഭന പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ശോഭന മണിച്ചിത്രത്താഴിലെ അറിയാക്കഥ വെളിപ്പെടുത്തുന്നത് . തന്റെ നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി ‘ഒരു മുറൈ വന്തു പാർത്തായ’ എന്ന ഗാനത്തിന്റെ ചുവടുകൾ ശോഭന പറഞ്ഞുകൊടുക്കുന്നതു വിഡിയോയിലുണ്ട് . ശോഭന പങ്കുവച്ച ഹ്രസ്വ വിഡിയോ ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞിരികുകയാണ്.

1993ൽ ഫാസിൽ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. മോഹന്‍ലാൽ, സുരേഷ് ഗോപി, നെടുമുടി വേണു, തിലകൻ എന്നിവർ ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി നിലനിൽക്കുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്, ഇന്നും ആരാധക ഹൃദയങ്ങളിൽ മുൻനിരാ സ്ഥാനത്തുണ്ട് ഈ ചിത്രത്തിന്. നാഗവല്ലി തെന്നിവീഴാഞ്ഞത് ഭാഗ്യം താരത്തിന്റെ വിഡിയോയിൽ ഒത്തിരി കമന്റ്മുണ്ട്.എല്ലാതരം പ്രേക്ഷകരെയും
ഒരുപോലെ ആകർഷിച്ച, തിയേറ്ററിൽ വൻവിജയം നേടിയ ഒരു സിനിമയാണ് മണിച്ചിത്രത്താഴ്. എക്കാലത്തെയും ക്ലാസ്സിക് ചിത്രങ്ങളിൽ ഒന്നുകൂടെയാണ് ഈ ചിത്രം. ചിത്രത്തിലെ ഓരോ രംഗവും ഡയലോഗും ഗാനങ്ങളും എല്ലാം മലയാളികൾക്ക് മനപ്പാഠമാണ്. അതുകൊണ്ടു തന്നെയാവാം ‘മണിച്ചിത്രത്താഴി’നെ കുറിച്ചുള്ള വാർത്തകൾ കൗതുകത്തോടെ മാത്രം പ്രേക്ഷകർ നിരീക്ഷിക്കുന്നതും. ശോഭന എന്ന നടിയ്ക്കു ഏറെ പ്രശംസകൾ നേടി കൊടുത്ത കഥാപാത്രമാണ് നാഗവല്ലി.
Comments are closed.