നീല ചുരുദാറിൽ അതി മനോഹരിയായി മലയാളികളുടെ പ്രിയ താരം ശാലിനി.!! Actress shalini look beautiful in blue churidar..

മലയാളികളുടെ എക്കാലത്തെയും പ്രിയതാരമാണ് ശാലിനി. ബാലതാരമായെത്തി ഇന്നും മലയാളികളുടെ മനസ്സിൽ കുടികൊള്ളുന്ന താരം വിവാഹത്തോടെ അഭിനയ രംഗത്തു നിന്നും ഇടവേള എടുത്തിരുന്നെങ്കിലും ഇന്നും മലയാളി പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ കുട്ടിയെ പോലെ സുപരിചിതയാണ്. ബാലതാരത്തിൽ നിന്നും നായികയിലേക്കുള്ള ശാലിനിയുടെ വളർച്ചയും വിവാഹവും സിനിമാജീവിതത്തിലെ ഇടവേളയുമെല്ലാം തന്നെ പ്രേക്ഷകർക്ക് അറിയാവുന്നതാണ്. സോഷ്യൽ മീഡിയയിൽ അധികം

സജീവമല്ലാത്ത അജിത് -ശാലിനി താരദമ്പതികൾ തങ്ങളുടെ വിശേഷങ്ങൾ അധികമൊന്നും പങ്കു വയ്ക്കാറില്ലെങ്കിലും ഇരുവരുടെയും വിശേഷം അറിയാൻ ആരാധകർക്ക് പ്രത്യേക താൽപര്യമുണ്ട്. ഇപ്പോഴിത ശാലിനിയുടെയും മക്കളുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ സജീവമായി മാറിയിട്ടുള്ളത്. എ ആർ റഹ്മാന്റെ മകൾ ഖദീജയുടെ വിവാഹം സൽക്കാരത്തിൽനിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ശാലിനിയും മകൾ അനുഷ്കയും മകൻ ആദ്വിക്കും

സഹോദരി ശാമിലിയുമായിരുന്നു സൽക്കാര ചടങ്ങിനെത്തിയത്. കരിനീല ഡ്രസ്സിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. മകൾ അനുഷ്ക്ക വെള്ളയും മഞ്ഞയും കോമ്പിനേഷൻ ലഹങ്കയിലാണ് എത്തിയത്. മകൾ അമ്മയ്ക്കൊപ്പം വളർന്നെങ്കിലും ശാലിനിക്ക് ആ പഴയ സൗന്ദര്യം അതുപോലെയുണ്ടന്നാണ് ആരാധകരുടെ വാദം. സഹോദരി ശാമിലിയും ചടങ്ങിനെത്തിയിരുന്നു. മേയ് ആദ്യആഴ്ച്ചയിലായിരുന്നു എ ആർ റഹ്മാന്റെ മകൾ ഖദീജയുടെ വിവാഹം. അടുത്ത ബന്ധുക്കൾ

മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തിരുന്നത്. പീന്നിട് സിനിമാപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി കഴിഞ്ഞ ദിവസം ചെന്നൈയിൽ പ്രത്യേക വിവാഹവിരുന്ന് റഹ്മാൻ ഒരുക്കുകയായിരുന്നു. ആ വിരുന്ന് സത്ക്കാരത്തിനാണ് താരം എത്തിയത്. കഴിഞ്ഞ ദിവസം ശാലിനിയും മകളും വിക്രം കാണനെത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായി മാറിയിരുന്നു പുതിയ സിനിമകളുടെ വിശേഷങ്ങൾ പോലും അജിത്തിന്റെ മാനേജരാണ് ആരാധകരെ അറിയിക്കാറുള്ളത്.

Comments are closed.