അമ്മയ്ക്ക് പിറന്നാൾ ആശംസകൾ; റാണിയമ്മയ്ക്ക് കിടിലൻ പിറന്നാൾ സർപ്രൈസ് ഒരുക്കി മുക്ത | Actress Muktha with mother in law Rani Tomy Dance Viral

Actress Muktha with mother in law Rani Tomy Dance Viral

Actress Muktha with mother in law Rani Tomy Dance Viral : ലാൽജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ മലയാളസിനിമ രംഗത്തേക്ക് കടന്നുവന്ന താരമാണ് പ്രിയ താരം മുക്ത. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലും ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചു. ഗോൾ, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണം എന്നിവയാണ് താരത്തിന്റെ മറ്റു മലയാളചലച്ചിത്രങ്ങൾ.

വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത് എങ്കിലും അഭിനയിച്ച വേഷങ്ങൾ അത്രയും പ്രേക്ഷകരുടെ ഹൃദയത്തിൽ തങ്ങി നിൽക്കുന്നവയായിരുന്നു. ഒരു നടി എന്നതിലുപരി നല്ലൊരു നർത്തകിയും,മോഡൽ, മേക്കപ്പ് ആർട്ടിസ്റ്റ്,സ്റ്റൈലിസ്റ്റ് എന്നിങ്ങനെ നിരവധി മേഖലകളിൽ സജീവമാണ് താരം. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ്. ഇവർക്ക് ഒരു മകളാണ് കിയാര. അമ്മയെപ്പോലെ തന്നെ അഭിനയമാണ് മുക്തയുടെ മകൾ കണ്മണിക്കും താല്പര്യം.

Actress Muktha with mother in law Rani Tomy Dance Viral

പത്താം വളവ് എന്ന ചിത്രത്തിൽ വളരെ മികച്ച ഒരു വേഷമാണ് മകൾ കിയാര അഭിനയിച്ചത്. സോഷ്യൽ മീഡിയയിലും സജീവമാണ് ഇവർ. ഇപ്പോഴിതാ ഭർത്താവ് റിങ്കുടോമിയുടെ അമ്മയും ഒത്തുള്ള ഒരു അടിപൊളി നൃത്തമാണ് സോഷ്യൽ മീഡിയയിൽ മുക്ത പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ഈ പോസ്റ്റ് താരം പങ്കു വച്ചിരിക്കുന്നത്. Dancing with my coolest and energetic mother in law. Our dance is an expression of love. Mummy thank you for giving me The Love Of My Life . Happy birthday Mummy.എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയിൽ ഇരുവരും ഒന്നിച്ച് അതിമനോഹരമായി നൃത്തം ചെയ്യുന്നത് കാണാം. ഒരു അമ്മയും മകളും പോലെ തന്നെയാണ് ഇവരുടെ സ്നേഹബന്ധം. മുക്തയ്ക്ക് എല്ലാവിധ സപ്പോർട്ടുകളും ഭർത്താവ് റിങ്കു ടോമിയുടെ അമ്മ തന്നെയാണ്. നിരവധി ആരാധകരും താരങ്ങളും ആണ് അമ്മയുടെയും മകളുടെയും നൃത്തത്തെ പ്രശംസിച്ചുകൊണ്ട് കമന്റുകൾ പങ്കുവെച്ചിരിക്കുന്നത്. എന്നും ഈ സ്നേഹം ഇതുപോലെ തന്നെ തുടരട്ടെ എന്നും, വാക്കുകളില്ല പുണ്യം ചെയ്ത അമ്മയും മകളും, എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. കൂടാതെ നിരവധി ആളുകൾ അമ്മയ്ക്ക് പിറന്നാൾ ആശംസകളും നേർന്നിട്ടുണ്ട്. Actress Muktha with mother in law Rani Tomy Dance Viral

View this post on Instagram

A post shared by Muktha (@actressmuktha)

Comments are closed.