“ഞങ്ങളിൽ നിന്നും വളരെ വേഗം അകന്നു പോയ മനോഹരമായ ഒരു അനുഗ്രഹമായിരുന്നു” ഭർത്താവിന്റെ വിയോഗത്തിനു ശേഷം ഹൃദയസ്പർശിയായ കുറിപ്പുമായി മീന സാഗർ.!! Actress Meena Sagar remembers her late husband Vidyasagar Malayalam

സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ മുൻനിര നടിമാരിൽ ഒരാളാണല്ലോ മീന സാഗർ. തമിഴ് സിനിമയിലൂടെ അഭിനയ ലോകത്തെത്തിയ താരം പിന്നീട് മലയാളം, കന്നട, തെലുങ്ക് സിനിമകളിൽ നിറസാന്നിധ്യമായി മാറുകയായിരുന്നു. എന്നാൽ കഴിഞ്ഞ ജൂൺ 27 ന് നടി മീനയുടെ ഭർത്താവും വ്യവസായിയുമായ വിദ്യാസാഗറിന്റെ അകാല വിയോഗം സിനിമാലോകത്തെന്ന പോലെ ആരാധകർക്കിടയിലും ഏറെ ഞെട്ടലുളവാക്കിയിരുന്നു.

ശ്വാസകോശ സംബന്ധമായ രോഗത്താൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ശ്വാസകോശത്തിൽ ഉണ്ടായ അണുബാധ കാരണം ആരോഗ്യനില വഷളാവുകയും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മര ണപ്പെടുകയും ചെയ്യുകയായിരുന്നു. ഈ മരണവുമായി ബന്ധപ്പെട്ട് കൊണ്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾക്കെതിരെ തുറന്നടിച്ചുകൊണ്ട് നടി മീന തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ, താൻ തകർന്നുപോയ ആ ദിനങ്ങളിൽ

Actress Meena Sagar remembers her late husband Vidyasagar Malayalam
Actress Meena Sagar remembers her late husband Vidyasagar Malayalam

വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും തന്നെ സമാശ്വസിപ്പിച്ചവർക്കുള്ള നന്ദി പ്രകാശവുമായി എത്തിയിരിക്കുകയാണ് നടി മീന സാഗർ. ഇൻസ്റ്റഗ്രാമിൽ കൂടെയായിരുന്നു തന്റെ ഭർത്താവിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഹൃദയസ്പർശിയായ ഒരു കുറിപ്പിലൂടെ താരം നന്ദി പറയുന്നത്. “ഞങ്ങളിൽ നിന്നും വളരെ വേഗം അകന്നു പോയ മനോഹരമായ ഒരു അനുഗ്രഹമായിരുന്നു നിങ്ങൾ.എന്നിരുന്നാലും നിങ്ങൾ എപ്പോഴും ഞങ്ങളുടെ (എന്റെ) ഹൃദയത്തിലുണ്ട്. സ്നേഹവും പ്രാർത്ഥനകളുമായി ഞങ്ങളുടെ കൂടെ നിന്നതിന്

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നല്ല ഹൃദയങ്ങൾക്ക് നന്ദി പറയാൻ ഞാനും എന്റെ കുടുംബവും ആഗ്രഹിക്കുന്നു. അവ ഞങ്ങൾക്ക് തീർത്തും ആവശ്യമായിരുന്നു. സ്നേഹവും കരുതലും പിന്തുണയും എല്ലാം നൽകുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്ളതിൽ വളരെ നന്ദിയുണ്ട്. ” എന്നായിരുന്നു മീന പങ്കുവച്ച കുറിപ്പ്. താരത്തിന്റെ ഈയൊരു വാക്കുകൾ നിമിഷം നേരം കൊണ്ട് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് മീനയുടെ ക്ഷമയെയും മന:ശക്തിയെയും പ്രശംസിച്ചുകൊണ്ട് പ്രതികരണങ്ങളുമായി എത്തുന്നത്.

Comments are closed.