12 വർഷത്തെ കൂട്ടുകെട്ടിന് ഒടുവിൽ മീനയെ തനിച്ചാക്കി വിദ്യാസാഗർ.!! പതിമൂന്നാം വിവാഹ വാർഷികത്തിന് ഇനി ദിവസങ്ങൾ മാത്രം.!! ഹൃദയം നുറുങ്ങി മീനയും മകൾ നൈനികയും Actress Meena Husband Vidyasagar

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് മീന. കഴിഞ്ഞ ദിവസമാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ മരണമടഞ്ഞത്. ഭർത്താവിന്റെ അകാലവിയോഗത്തിൽ ഹൃദയം നുറുങ്ങി കഴിയുന്ന മീനയെ എന്തു പറഞ്ഞു ആശ്വസിപ്പിക്കും എന്ന് അറിയാതെ വിഷമിക്കുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. വിദ്യാസാഗറിന്റെ മൃത ശരീരത്തിന് അരികെ നിസ്സഹായയായി നിൽക്കുന്ന മീനയുടെ ചിത്രം ആരാധകരുടെ മുഴുവൻ മനസ്സിൽ

നൊമ്പരമായി ഇപ്പോഴും നിൽക്കുകയാണ്. 12 വർഷത്തെ സന്തോഷകരമായ ദാമ്പത്യത്തിന് ഒടുവിലാണ് മീനയെ തനിച്ചാക്കി വിദ്യാസാഗർ മടങ്ങിയിരിക്കുന്നത്. ഇനി മീനക്ക് കൂട്ട് മകൾ നൈനിക മാത്രം. പതിമൂന്നാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേയാണ് മീനിയെ തേടി ഈ തീരാനഷ്ടം എത്തിയിരിക്കുന്നത്. 2009 ജൂലൈ 12 നായിരുന്നു മീനയുടെയും വിദ്യാസാഗറിന്റെയും വിവാഹം. ചെന്നൈയിൽ വ്യവസായിയായിരുന്നു വിദ്യാസാഗർ . സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു മീനയുടെ വിവാഹം. അധികം വൈകാതെ മകൾ നൈനിക പിറന്നു. മകൾക്ക് വേണ്ടി സിനിമയിൽ നിന്നും

ചെറിയൊരു ഇടവേള എടുത്ത മീന സിനിമയിലേക്ക് തന്നെ വീണ്ടും തിരിച്ചെത്തി. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു. ജീവിതം സന്തോഷകരമായി പോകുന്നതിനിടയിലാണ് വിദ്യാസാഗറിന് കോവിഡ് ബാധിച്ചത്. നേരത്തെ തന്നെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്ന വിദ്യാസാഗറിനെ കോവിഡ് വല്ലാതെ വലച്ചു. കോവിഡിൽ നിന്നും രോഗവിമുക്തനായി എങ്കിലും ശ്വാസകോശം പൂർണമായും തകരാറിലായി. ശ്വാസകോശം മാറ്റിവയ്ക്കുക എന്ന ഏകമാർഗ്ഗം മാത്രമായിരുന്നു വിദ്യാസാഗറിൻറെ ജീവൻ തിരിച്ചുപിടിക്കാൻ ഉണ്ടായിരുന്ന ഏക മാർഗ്ഗം. എന്നാൽ കിണഞ്ഞു പരിശ്രമിച്ചിട്ടും അവയവ

ദാതാവിനെ ലഭിച്ചില്ല. ഇതോടെ വിദ്യാസാഗറിന്റെ നില കൂടുതൽ വഷളായി. ജീവൻ നിലനിർത്താൻ വെൻറിലേറ്ററിന്റെ സഹായം ആവശ്യമായി വന്നു. കഴിഞ്ഞ കുറച്ചു നാളുകളായി വെൻറിലേറ്റർ സഹായത്തോടെയായിരുന്നു വിദ്യാസാഗർ ജീവിച്ചിരുന്നത്. എന്നാൽ ഒടുവിൽ എല്ലാ പ്രതീക്ഷകളും അസ്തമിപ്പിച്ചു കൊണ്ട് മീനിനെയും മകൾ നൈനികയെയും പാതി വഴിയിൽ ഉപേക്ഷിച്ച് വിദ്യാസാഗർ മടങ്ങി. കഴിഞ്ഞ വിവാഹ വാർഷിക ദിനത്തിൽ സന്തോഷകരമായ കുടുംബചിത്രം പങ്കുവെച്ചുകൊണ്ട് മീന ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ് 12 വർഷത്തെ കൂട്ടുകെട്ട്. മീനയുടെ കുറിപ്പും വിദ്യാസാഗറിന്റെ ചിരിക്കുന്ന മുഖവും ഇപ്പോഴും ആരാധകരുടെ മനസ്സിൽ ഒരു വിങ്ങൽ ആയി നിൽക്കുന്നു.

Comments are closed.