മീന വേറെ ലെവൽ.. “ഈ ഹോളി നിങ്ങളുടെ എല്ലാം ജീവിതത്തിൽ നിറങ്ങൾ നിറയ്ക്കട്ടെ” ഏറ്റവും പുതിയ വീഡിയോ പങ്കുവെച്ച് പ്രിയ താരം മീന.!! വീഡിയോ വൈറൽ.!! Actress Meena holi special dance video

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ് മീന. ശക്തമായ കുറെയേറെ കഥാപാത്രങ്ങളിലൂടെ സിനിമാമേഖലയിൽ സജീവമായ താരം ഇടക്കാലത്ത് അഭിനയരംഗത്തു നിന്നും ഒരു താൽക്കാലിക ഇടവേള എടുത്തിരുന്നു. എന്നാൽ മോഹൻലാലിനൊപ്പം ദൃശ്യം എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് തന്റെ രണ്ടാം തിരിച്ചുവരവ് നടത്തുകയായിരുന്നു മീന. രണ്ടാം തിരിച്ചുവരവിലുള്ള താരത്തിന്റെ ചിത്രങ്ങൾ അധികവും മോഹൻലാലിനൊപ്പം തന്നെയായിരുന്നു.

ദൃശ്യത്തിന്റെ ഒന്നും രണ്ടും ഭാഗം കൂടാതെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങളിലെല്ലാം മോഹൻലാൽ- മീന കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുകയായിരുന്നു. അതിനു ശേഷം അഭിനയരംഗത്ത് സജീവമായി തന്നെയാണ് മീന നിലനിൽക്കുന്നത്. അധികവും തമിഴിലാണ് താരം തന്റെ സാന്നിധ്യം ഇപ്പോൾ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. മിനിസ്ക്രീൻ പരമ്പരകളിലും ബിഗ് സ്ക്രീനിലും ആയി തിളങ്ങി നിൽക്കുകയാണ് താരം ഇപ്പോൾ.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഹോളി ദിനത്തിൽ താരം തന്റെ ഏറ്റവും പുതിയ റീൽസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. ഈ പ്രായത്തിലും തനിക്ക് നൃത്തം നന്നായി വഴങ്ങും എന്ന് തെളിയിച്ചിരിക്കുകയാണ് മീന. വളരെ മികച്ച പ്രതികരണമാണ് താരത്തിൻറെ വീഡിയോയ്ക്ക് ഇപ്പോൾ ലഭിക്കുന്നത്. ദുബായിൽ അവധി ആഘോഷിക്കുന്നതിന്റെ

ചിത്രങ്ങളും ബുർജ് ഖലീഫയുടെ മനോഹാരിതയും ഒക്കെ താരം കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അവക്കൊക്കെയും വളരെ മികച്ച പ്രതികരണം തന്നെയാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ആറു ഭാഷകളിൽ പ്രാവീണ്യം തെളിയിച്ച താരം ഇതിനോടകം കൈകാര്യം ചെയ്ത കഥാപാത്രങ്ങൾ ഒക്കെയും സിനിമാപ്രേമികൾക്ക് എന്നും ഏറെ ഇഷ്ടമുള്ളവർ തന്നെയാണ്. കാണാം താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ….

Comments are closed.