ഇത് ജീവിതത്തിലെ അനുഗ്രഹീത നിമിഷം; നിമിഷങ്ങൾക്കകം ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.!! Actress Lissy With Rajinikanth Malayalam

മലയാളികളുടെ പ്രിയപ്പെട്ട അഭിനയത്രികളിൽ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് ലിസി. അഭിനയ ലോകത്ത് നിന്നും നിരവധി കാലമായി വിട്ടുനിൽക്കുകയാണെങ്കിൽ പോലും പ്രേക്ഷകരുടെ ഉള്ളിൽ ആ പഴയ ലിസി ഇന്നും നിലനിൽക്കുന്നു. തന്റെ സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും താരം ആരാധകരെ അറിയിക്കാറുണ്ട്. ഇടയ്ക്ക് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.

സുഹൃത്തുക്കളായ രമ്യ കൃഷ്ണൻ,സുഹാസിനി,ഖുശ്ബു, രേവതി,എന്നിവർക്കൊപ്പം ലിസി എടുത്ത ഒരു സെൽഫി ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആ പഴയകാല കൂട്ടുകെട്ട് ഇന്നും നിലനിൽക്കുന്നു എന്നതിൽ ആരാധകരും സന്തോഷിക്കുന്നു.തെന്നിന്ത്യൻ ഭാഷകളിലും ലിസി ഒരുകാലത്ത് സജീവമായിരുന്നു. ഇത്തിരി നേരം ഒത്തിരി കാര്യം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം.

താളവട്ടം, ഓടരുതമ്മാവാ ആളറിയാം, മുത്താരംകുന്ന് പിഒ, ബോയിംഗ് ബോയിംഗ് തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് ലിസി കാഴ്ച വെച്ചത്.സംവിധായകനായ പ്രിയദര്‍ശനെ വിവാഹം ചെയ്‌തെങ്കിലും 26 വര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. മാതാപിതാക്കള്‍ക്ക് പിന്നാലെയായി മക്കളും ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. മകന്‍ അച്ഛനെപ്പോലെ ക്യാമറയ്ക്ക് പിന്നില്‍ കഴിവ് തെളിയിച്ചപ്പോള്‍ അമ്മയെപ്പോലെ അഭിനയമായിരുന്നു

കല്യാണി തിരഞ്ഞെടുത്തത്.ഇപ്പോൾ ഇതാ ലിസി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച മറ്റൊരു ചിത്രമാണ് ആരാധകർക്ക് മുന്നിലേക്ക് എത്തുന്നത്.സുഹാസിനി, പ്രഭു,രജനികാന്ത്, കാർത്തി എന്നിവർക്കൊപ്പം ഉള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.” hello everyone”എന്നാണ് ചിത്രത്തിന് താഴെ അടിക്കുറിപ്പായി എഴുതിയിട്ടുള്ളത്.നിമിഷം കൊണ്ടാണ് ചിത്രം ആരാധകർ ഏറ്റെടുത്തത്.

Comments are closed.